ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ചു; ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പ്രതികള്‍ക്കായി അന്വേഷണം

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷമാണ് പ്രസ്തുത ഡ്രൈവറുടെ സുഹൃത്ത് ഉള്‍പ്പെടെയുള്ള നാലുപേര്‍ കൂടി പീഡിപ്പിച്ചതെന്നു പറയുന്നു. ഇതു സംബന്ധിച്ച് ബേക്കല്‍ പൊലീസിനു നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസെടുത്തിരുന്നില്ല. വീണ്ടും പരാതി ഉയര്‍ന്നതോടെ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ …

ചെമ്മനാട്, അണിഞ്ഞയില്‍ 65 കാരന്‍ 25 കോല്‍ താഴ്ച്ചയുള്ള കിണറില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 25 കോല്‍ താഴ്ചയും എട്ടുകോല്‍ വെള്ളവുമുള്ള കിണറില്‍ വീണ 65 കാരനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട്, അണിഞ്ഞയിലെ രാജ്‌മോഹ(65)നെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടു കിണറ്റില്‍ വീണ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രാജ്‌മോഹനെ പരിക്കുകളൊന്നുമില്ലാതെ കരയ്‌ക്കെടുത്തത്. …

ആകാശവാണി മുൻ വാർത്ത അവതാരകൻ വി.കെ രഘുനാഥ് അന്തരിച്ചു

മാനന്തവാടി: എഴുത്തുകാരനും ആകാശവാണി കോഴിക്കോട് നിലയം മുൻ വാർത്ത അവതാരകനുമായവി.കെ.രഘുനാഥ് (69) അന്തരിച്ചു.ജനയുഗം സബ് എഡിറ്റർ, ദീർഘകാലം സമാന്തര കലാലയ രംഗത്ത് അധ്യാപകൻ, ഓൺലൈൻ ചാനലുകളിൽ വാർത്താ വിഭാഗം മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ: ശാരദ . മക്കൾ: അക്ഷര (അധ്യാപിക), ശ്രീക്കുട്ടൻ (അബുദാബി), മരുമക്കൾ: എം.എ. സനിൽ (എസ്.ഐ),സുമിത (നേഴ്സ്, അബുദാബി).

കുംബഡാജെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുംബഡാജെ, പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കര്‍ണല്‍ ക്രാസ്ത- അഞ്ജലീന ക്രാസ്ത ദമ്പതികളുടെ മകന്‍ റോബര്‍ട്ട് ക്രാസ്ത (50)യാണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ റോബര്‍ട്ട് ക്രാസ്ത വീട്ടില്‍ തനിച്ചാണ് താമസമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബദിയഡുക്ക …

ആലംപാടി, സിഎച്ച് നഗറിലെ മലഞ്ചരക്ക് കടയില്‍ വന്‍ കവര്‍ച്ച; 450 കിലോ കൊട്ടടക്കയും ഡിജിറ്റല്‍ ത്രാസും നഷ്ടപ്പെട്ടു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആലംപാടിയില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സിഎച്ച് നഗറിലെ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 450 കിലോ ഉലിച്ച അടക്ക, 10 കിലോ കശുവണ്ടി, ഡിജിറ്റല്‍ ത്രാസ് എന്നിവ കൈക്കലാക്കുകയായിരുന്നു. ജൂണ്‍ 30നും ജുലായ് ഒന്നിനു ഏഴു മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു ഇസ്മയില്‍ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഏതെങ്കിലും വാഹനത്തില്‍ എത്തിയ സംഘമായിരിക്കും …

ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി സംയുക്ത പാരന്റിംഗ് ക്ലാസ് ശ്രദ്ധേയമായി

കാസർകോട് : എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന എതിർത്തോട്, ബേർക്ക-ചെർക്കള, മാവിനക്കട്ട, പള്ളിപ്പുഴ എന്നീ അൽബിർ സ്കൂളുകളുടെ സംയുക്ത പാരന്റിംഗ് ക്ലാസ് ചെർക്കളയിൽ സംഘടിപ്പിച്ചു. നാല് സ്കൂളുകളിൽ നിന്നായി 200-ഓളം രക്ഷിതാക്കൾ പങ്കെടുത്തു. അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അൽബിർ ജില്ലാ കോർഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി വിദ്യാനഗർ എസ്.ഐ വിജയൻ മേലോത്ത്, അക്കാദമിയുടെ കീഴിലുള്ള നാല് അൽബിർ സ്കൂളുകളും മികച്ച വിദ്യാഭ്യാസ …

സംസ്ഥാനത്തു 4 വരെ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് (02.07.2026) മുതല്‍ 04.07.2026 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീററര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ പാലിക്കണം. ഇടിമിന്നല്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. …

കുന്ദാദ്രി ഹിൽസ് : കുന്നിൻ മുകളിലെ കാഴ്ചബംഗ്ലാവ്

കൊടക്കാട് നാരായണൻ “മിഞ്ചാഗി നീ ബന്നു…” യുവ തലമുറയെയും മുതിർന്നവരെയും ഒരു പോലെ ഹരം കൊള്ളിച്ച സൂപ്പർ ഹിറ്റ്ഗാനം. യോഗരാജ് ഭട്ട് സംവിധാനം ചെയ്ത നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ ‘ഗാലിപത’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിലെ പ്രധാന രംഗങ്ങളും ഗാനങ്ങളും ചിത്രീകരിച്ചത് കർണാടകയിലെ ഷിമോഗ ജില്ലയിലെ തീർഥ ഹള്ളിക്കടുത്ത കുന്ദാദ്രി ഹിൽസിൽ നിന്നാണ്.17-ാം നൂറ്റാണ്ടിലെ പുരാതനമായ ജൈന ക്ഷേത്രവും അതിനടുത്തുള്ള ചെറിയ കുളങ്ങളും( പാറ പള്ളങ്ങൾ) പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ കുന്ദാദ്രിയുടെ മനോഹാരിത, …

സ്‌കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചോടി

പയ്യന്നൂര്‍: സ്‌കൂട്ടറിലെത്തിയ സംഘം വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി. ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. തളിപ്പറമ്പ്,ചിറവക്ക്, മൊട്ടമ്മലിനു സമീപത്തെ എ ഉമാദേവി (68)യുടെ മാലയാണ് നഷ്ടമായത്. മൊട്ടമ്മലിലെ മാളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമാദേവി. ഇതിനിടയിലാണ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ എത്തിയത്. ഇവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍ തന്നെ ഇരിക്കുകയും രണ്ടാമത്തെയാള്‍ വഴിയരുകില്‍ മൂത്രമൊഴിക്കുകയാണെന്ന നിലയില്‍ നില്‍ക്കുകയുമായിരുന്നു. ഉമാദേവി സമീപത്ത് എത്തിയപ്പോള്‍ നിൽക്കുകയായിരുന്ന ആൾ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടുകയായിരുന്നു. ഉമാദേവി വേഗത്തില്‍ …

കളിക്കാന്‍ പോയ 11കാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നാട്ടുകാർ വീടുവളഞ്ഞു, റിട്ട. പൊലീസുകാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

പയ്യന്നൂര്‍: കളിക്കാന്‍ പോയ 11കാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിട്ട. പൊലീസുകാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കാപ്പുമ്മേല്‍ ഇളയടത്ത് ഇ.വി ഗോപിനാഥ(62)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സതീഷ് അറസ്റ്റു ചെയ്തത്.ഇന്നലെ (ബുധന്‍) ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. കനത്ത മഴകാരണം സ്‌കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് മദ്യലഹരിയില്‍ സ്ഥലത്തെത്തിയ ഗോപിനാഥന്‍ പെണ്‍കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവത്രെ.കളിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് …

കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്ത മുത്തശ്ശിയെ ചെറുമകന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി

മംഗ്‌ളൂരു: കഞ്ചാവ് വില്‍പ്പനയെയും ഉപയോഗത്തെയും നിരന്തരം എതിര്‍ത്ത വിരോധത്തില്‍ മുത്തശ്ശിയെ ചെറുമകന്‍ കല്ലുകൊണ്ട് മൃഗീയമായി തലയ്ക്ക ടിച്ചുകൊന്നു. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. ഷിമോഗ നഗരത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മിലാഘട്ട വാര്‍ഡിലെ ആനന്ദറാവു ലേഔട്ടിലെ ഒരു പള്ളിക്ക് എതിര്‍വശത്തുള്ള വീട്ടില്‍ ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് സംഭവം. സുശീലാമ്മ (60)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സുശീലാമ്മയും ചെറുമകന്‍ കിഷോറു(26)മാണ് താമസം. കിഷോര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനെയും ഉപയോഗിക്കുന്നതിനെയും സുശീലാമ്മ നിരന്തരം …

അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി

പി പി ചെറിയാൻ വാഷിംഗ്ടൺ: അറേബ്യൻ കടലിൽ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി കടലിലിറക്കുന്നതിനിടെ തകർന്നു വീണുഒരു സൈനികനെ കാണാതായി. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും കാണാതായ നാലാമത്തെ സൈനികനായി തിരച്ചിൽ തുടരുകയാണെന്നും യു.എസ്. നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്.എസ്. ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന യുദ്ധക്കപ്പലിലെ എംഎച്ഛ് -60 എസ് സീ ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.രക്ഷപ്പെടുത്തിയ മൂന്ന് സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്. ഹെലികോപ്റ്റർ ശത്രുക്കളുടെ ആക്രമണത്തിൽ …

ഭാര്യയുടെ സഹോദരിയോട് 10 വര്‍ഷത്തെ അഭിനിവേശം; വിളിച്ചുവരുത്തി ബോധം കെടുത്തി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; വിവരം പൊലീസിനെ അറിയിച്ചു; അറസ്റ്റ്: ന്യൂയോര്‍ക്ക് ഞെട്ടലില്‍

ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ സഹോദരിയുടെ ഭര്‍ത്താവിനാല്‍ ക്രൂരമായിപീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത വിക്ടോറിയ കാസില്‍ (25) എന്നപിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഴയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍നോവായി മാറുന്നു. മൂന്ന് വര്‍ഷം മുമ്പ് തന്റെ സഹോദരിയുടെ വിവാഹ ദിവസം,പ്രതിയായ ജോസഫ്‌ഹോര്‍ണറെ (27) ‘ലോകത്തിലെ ഏറ്റവും അത്ഭുതകരമായമനുഷ്യരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വി ക്ടോറിയഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.നോര്‍ത്ത്മാസാപെക്വയിലെ വീട്ടില്‍ വെച്ചാണ് വിക്ടോ റിയ കൊല്ലപ്പെട്ടത്.ജോസഫിന്റെ ഭാര്യ (വിക്ടോറിയയുടെ സഹോദരി) ഒരു യാത്രയിലായിരുന്നസമയത്തായിരുന്നു സംഭവം.പിയാനോ മാറ്റിവെക്കാന്‍ സഹായം ചോദിച്ചാണ്‌ജോസഫ് വിക്ടോറിയയെവിളിച്ചു വരുത്തിയത്. തുടര്‍ന്ന് പിന്നില്‍ …

അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി

കാസര്‍കോട്: പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിച്ചുപോയ കാര്‍ കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. സംഭവത്തില്‍ യൂട്യൂബറായ 28 കാരിക്കെതിരെ പൊലീസ് കേസെടുത്തു.ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട്, അണങ്കൂരില്‍ നിന്നു തുടങ്ങിയ സംഭവ പരമ്പര സംബന്ധിച്ച് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ: ‘ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദേശീയ പാതയില്‍ പരിശോധന നടത്തുകയായിരുന്നു കുമ്പള പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും. അണങ്കൂരിലെത്തിയപ്പോള്‍ ഒരു കാര്‍ ദേശീയ പാതയില്‍ അപകടകരമായ …

പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗ്‌ളൂരു: പള്ളിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞനാടി, മംഗലന്തിയിലെ മുഹമ്മദ് അഷ്‌റഫ് മാലികി (45) ന്റെ മൃതദേഹമാണ് ഗുരുപൂര്‍ പുഴയില്‍ കണ്ടെത്തിയത്. പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങൡും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ ബുധനാഴ്ച രാവിലെ അഷ്‌റഫിന്റെ സ്‌കൂട്ടര്‍ ഗുരുപൂര്‍ പാലത്തില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് …

ടെക്സാസിൽ ‘സ്ക്രൂവേം’ ഈച്ചകൾ ; യുഎസിൽ ആകെ 29 കേസുകൾ; 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ

പി പി ചെറിയാൻ ഓസ്റ്റിൻ (ടെക്സാസ്): അമേരിക്കയിൽ ആറ് പതിറ്റാണ്ടിന് ശേഷം ഈച്ചകൾ പരത്തുന്ന മാരക രോഗമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്ന മാരക പരാദബാധ വീണ്ടും പ്രകടമായി. ഒരു മാസത്തിനുള്ളിൽ രാജ്യത്താകെ 29 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ടെക്സാസിലാണ്. ഒരു വളർത്തുനായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. വ്യാപനം തടയാൻ 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ പ്രഖ്യാപിച്ചു.എന്താണ് സ്ക്രൂവേം? ചൂടുരക്തമുള്ള മൃഗങ്ങളുടെ മുറിവുകളിൽ ഈച്ചകൾ മുട്ടയിട്ട്, അതിൽ നിന്നുണ്ടാകുന്ന പുഴുക്കൾ ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന അവസ്ഥയാണിത്.ലക്ഷണം: …

മുസ്ലീം യൂത്ത് ലീഗിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരണം; വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, സോഷ്യല്‍ മീഡിയ പ്ലാറ്റു ഫോമുകളില്‍നിരീക്ഷണം ശക്തമാക്കി സൈബര്‍ പൊലീസ്

കാസര്‍കോട്: മുസ്ലീം യൂത്ത് ലീഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മധൂര്‍, ചെട്ടുംകുഴി, ഇസാം മഹലിലെ കലന്തര്‍ ഷാഫി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ജൂണ്‍ ഒന്‍പതാം തീയ്യതി മുതല്‍, സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി. ദ കമ്മ്യൂണിസ്റ്റ് വേ, ഡിവൈ എഫ് ഐ ഉക്കിനടുക്ക, ലെഫ്റ്റിസ്റ്റസ്, കോമ്രേഡ്‌സ് ചെട്ടുംകുഴി എന്നീ പേജുകളിലൂടെയാണ് വിഭാഗീയത വളര്‍ത്തുന്ന വിധത്തിലുള്ള പ്രചരണം നടത്തിയതെന്നു പരാതിയില്‍ …

വെനിസ്വേല ഭൂകമ്പം: ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025″ വും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസും കാമുകനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ

പി പി ചെറിയാൻ വെനിസ്വേല: വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025’ ജേതാവും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസിനെയും (23) കാമുകൻ ജോസ് കാസ്ട്രോയെയും മരിച്ച നിലയിൽ കണ്ടെത്തി.“ശക്തമായ ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ലാ ഗ്വൈറ സംസ്ഥാനത്തിലെ കാറ്റിയ ലാ മാർ എന്ന തീരദേശ മേഖലയിൽ നടന്ന തീവ്രമായ തിരച്ചിലിനൊടുവിൽ, ഇരുവരും മരണപ്പെട്ടതായി തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ‘ ജൂൺ 24-നുണ്ടായ ഭൂകമ്പത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകരുകയായിരുന്നു. …