കരി ന്തളം: കാർ ഇടിച്ച് മധ്യവയസ്കയ്ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലംപാറയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറിയാക്കര ഒളവറ കണ്ടത്തിൽ ഒ.കെ. ലളിത (57) യെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലംപാറയിലെ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ ലളിതയെ ചായ്യോത്തെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ കാസർകോട്ടേക്കു മാറ്റുകയായിരുന്നു.







