കുമ്പള: കുമ്പള സബ്ജില്ലാ കായികമേള ഒക്ടോ. 6 മുതൽ 9 വരെ കുമ്പള ഗവ. ബേസിക് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനു പ്രചരണ കമ്മിറ്റി യോഗം വിവിധ പദ്ധതികൾആവിഷ്ക്കരിച്ചു.
മേളയുടെ സന്ദേശം മുഴുവൻ വിദ്യാലയങ്ങളിലും എത്തിക്കും.
അഷറഫ് കർള അധ്യക്ഷത വഹിച്ചു. എ. കെ. ആരിഫ് ഉദ്ഘാടനം ചെയ്തു.
രവി മുല്ലശ്ശേരി സ്വാഗതംപറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ മഞ്ജുനാഥ ആൾവ, ഫസൽ പേരാൽ , സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക, മാധ്യമ പ്രവർത്തകരായ സുബൈർ , താജുദ്ദീൻ മൊഗ്രാൽ, ബി. എൻ. മുഹമ്മദ് അലി, മുന്ന കുമ്പള, പി. എച്ച്. പെർവാഡ്, സിനാൻ, മുഹമ്മദുകുഞ്ഞി, അബ്ദുള്ള കളത്തൂർ, അബ്ദുൽ റഹിമാൻ , നിസാമുദ്ദീൻ, കെ. വി. യൂസഫ്, സൈഫുദ്ദീൻ , മൊയ്തീൻ, അസീസ് കെ. എം. പ്രസംഗിച്ചു.







