കാറില്‍ കടത്തിയ എം ഡി എം എയും ഹാഷിഷ് ഓയിലും പിടികൂടി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളി സ്വദേശിയും കണ്ണൂക്കരയിലെ താമസക്കാരനുമായ സി പി യാസര്‍ അറഫാത്തി(31)നെയാണ് കണ്ണൂര്‍ സിറ്റി എസ് ഐ സുല്‍ഫിക്കര്‍ അലിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നു 3.68 ഗ്രാം എം ഡി എം എയും 14.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ കണ്ണൂക്കര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യാസര്‍ അറഫാത്ത് പൊലീസിന്റെ …

മുള്ളേരിയക്ക് നവ്യാനുഭവം പകര്‍ന്ന് മുഹിമ്മാത്ത് മീലാദ് വിളംബര റാലി

പുത്തിഗെ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറ്റി ഒന്നാം ജന്മദിന മാസം സമാഗതമായതിന്റെ വരവറിയിച്ച് ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് വിളംബര റാലി മുള്ളേരിയക്ക് നവ്യാനുഭവം പകര്‍ന്നു. മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും സ്ഥാപന നേതാക്കളും അണിനിരന്ന റാലിയെ വന്‍ജനാവലി വീക്ഷിച്ചു. മുള്ളേരിയ അഹദലിയ്യ സെന്റര്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുള്ളേരിയ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ സയ്യിദ് അഹ്‌മദുല്‍ കബീര്‍ …

ചെർക്കള ടൗണിൽ റോഡ് തകർച്ച പൂർണം: യാത്രാ ക്ലേശം രൂക്ഷം, റോഡിലെ കുഴികളും ചെളി വെള്ളവും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം

ചെർക്കള: ജില്ലയിലെ തിരക്കേറിയ പ്രധാന ടൗണുകളിലൊന്നായ ചെർക്കളയിൽ റോഡ് തകർച്ച പൂർണം. വാഹന ഗതാഗത തടസ്സത്തോടൊപ്പം കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലെ ചെളിവെള്ളം സമീപത്തെ വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ചെർക്കള ടൗണിൽ ദേശീയപാത മേൽപ്പാലത്തിന്റെ ജോലികൾ മന്ദഗതിയിലാണ് നീങ്ങുന്നത്.ഇതിന്റെ അടിഭാഗത്ത് മൊത്തം ചെളി നിറഞ്ഞു കിടക്കുന്നത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ഒരുഭാഗത്ത് ദുരിതം വിതക്കുമ്പോൾ ദേശീയപാതയുടെ ഭാഗമായ പ്രധാന റോഡുകളെല്ലാം തന്നെ നഗരത്തിൽ തകർന്ന് കുണ്ടും,കുഴിയുമായി കിടക്കുന്നതു കൊണ്ട് വലിയ പ്രയാസമാണ് ടൗൺ നിവാസികൾ നേരിടുന്നത്. ടൗണിലെ കുഴികൾ …

കാറ്റടിക്കുന്നതിനിടയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചു; വര്‍ക്ക് ഷോപ്പ് ഉടമക്കും തൊഴിലാളിക്കും പരിക്ക്

കണ്ണൂര്‍: ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് വര്‍ക്ക് ഷോപ്പുടമയ്ക്കും തൊഴിലാളിക്കും പരിക്ക്. ഇരിക്കൂര്‍, നിലമുറ്റത്തെ കണ്ണന്‍ ടയര്‍ വര്‍ക്സ്ഷോപ്പുടമകുട്ടാവിലെ രവീന്ദ്രന്‍ (54), തൊഴിലാളിയായ ആസാം സ്വദേശി വിക്കി (28) എന്നവര്‍ക്കാണ് പരിക്കേറ്റത്. തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ഇറങ്ങി; മെല്‍ബിന്‍ ജോസ് കാസര്‍കോട്ട്, പി അജിത്ത് കുമാര്‍ മഞ്ചേശ്വരത്ത്, ഹൊസ്ദുർഗ്ഗിൽകെ.പി.ഷൈൻ

കാസര്‍കോട്: സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കിയതിന് പിന്നാലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ഇറങ്ങി. കണ്ണൂര്‍, എടച്ചേരിയില്‍ നിന്നു മെല്‍ബിന്‍ ജോസിനെ കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടറായി (എസ്എച്ച്ഒ) ആയി നിയമിച്ചു.തളിപ്പറമ്പില്‍ നിന്നു പി അജിത്ത് കുമാറിനെ മഞ്ചേശ്വരത്തു ഐ.പിയായി നിയമിച്ചു. ബദിയഡുക്കയില്‍ നിന്നു ആര്‍പി അനൂബ് കൃഷ്ണയെ കുമ്പള സര്‍ക്കിളിലും എസ്എസ്ബിയില്‍ നിന്നു പി പ്രമോദിനെ വിദ്യാനഗരിലും പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നിന്നു കെ.പി സതീശിനെ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലും …

മീന്‍ പൊരിച്ചു നല്‍കിയില്ല; ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു, ഭർത്താവിനെതിരെ കേസ്

റാന്നി: മീന്‍ പൊരിച്ചു നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. റാന്നി, ഐത്തല, പടിയറവീട്ടില്‍ സുജി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് റെജിക്കെതിരെയാണ് കേസെടുത്തത്. മദ്യപിച്ച് വീട്ടിലെത്തിയ റെജി ചോറിന് കറികള്‍ കുറഞ്ഞു പോയെന്നു പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. ഇതിനോട് ഭാര്യ പ്രതികരിച്ചില്ല. ഇതോടെ കൂടുതല്‍ പ്രകോപിതനായ റെജി മീന്‍ പൊരിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് ഭാര്യയുടെ മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് സുജി റാന്നി പൊലീസില്‍ …

പ്രവാചക സ്നേഹത്തിന്റെ സന്ദേശവുമായി മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് ഓഗസ്റ്റ് 30ന് ദുബായിൽ

ദുബൈ: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിതവും മഹത്തായ സന്ദേശങ്ങളും പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ് ഈ വർഷവും വിവിധ പരിപാടികളോടെ ഓഗസ്റ്റ് 30ന് ദുബൈ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടത്തും.പ്രവാചക ജീവിതത്തിലെ മാനവികത, കാരുണ്യം, സഹിഷ്ണുത, നീതി, സാഹോദര്യം, സ്നേഹം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവ ജീവിതത്തിൽ പകർത്തുന്നതിനുള്ള പ്രചോദനം …

പുല്ലൂര്‍ – പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍ എ.കാര്‍ത്യായനി രാജി വച്ചു; സംഭവം പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടയില്‍

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിതക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കത്തിനിടയില്‍ കോണ്‍ഗ്രസ് അംഗം രാജി വച്ചു.കൂടാനം വാര്‍ഡ് അംഗം എ. കാര്‍ത്യായനിയാണ് ഇന്ന് (വെള്ളി) പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു രാജിക്കത്ത് നല്‍കിയത്. സ്വന്തം ലെറ്റർ പാഡിലാണ് കാർത്യായനി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ല. ലെറ്റർ പാഡില്‍ രാജിക്കത്ത് നല്‍കിയാല്‍ സാധുതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് സ്വീകരിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.19അംഗ ഭരണസമിതിയാണ് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ഒന്‍പത് …

79-ാം സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ഭാരതീയന്റെ ഓർമ്മകളും ചിന്തകളും: സ്വാതന്ത്ര്യത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക്

സി വി സാമുവേൽ  ഡിട്രോയിറ്റ് ഓഗസ്റ്റ് 15 ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഏറെ അഭിമാനത്തോടെ ആഘോഷിക്കുന്ന ദിനമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനത്തിന്റെ 79-ാം വാർഷികമാണ് ഈ വർഷം നാം ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിൽ ഒന്നായ നമ്മുടെ രാജ്യത്തിന്റെ ഗതി മാറ്റിയെഴുതിയ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു അത്. ലോകത്തിന്റെ ഏതു കോണിലായാലും, ഇന്ത്യയിലായാലും വിദേശത്തായാലും, സ്വാതന്ത്ര്യദിനം വെറുമൊരു ദേശീയ അവധി മാത്രമല്ല. അത് ആഘോഷത്തിന്റെയും നന്ദിയുടെയും ഓർമ്മകളുടെയും ആത്മപരിശോധനയുടെയും ദിനമാണ്. എണ്ണമറ്റ …

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 49-ാമത് ‘ആനന്ദ് ബസാർ’ ഓഗസ്റ്റ് 15-ന്: ഡാളസിൽ

പി പി ചെറിയാൻ ടെക്സസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ 49-ാമത് ‘ആനന്ദ് ബസാർ’ ഓഗസ്റ്റ് 15 ശനിയാഴ്ച ആഘോഷിക്കും. അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തോടും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.ഫ്രിസ്കോയിലുള്ള കോമറിക്ക സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽആഘോഷപരിപാടികൾ ആരംഭിക്കും.ഇന്ത്യൻ ഐഡൽ സീസൺ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുൽക്കർണി എന്നിവർ നയിക്കുന്ന തത്സമയ സംഗീത വിരുന്ന്  പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.

4,282 രൂപയുടെ ഡീസലടിച്ച ശേഷം താര്‍ ജീപ്പുമായി കടന്നുകളഞ്ഞ സംഭവം: കാസര്‍കോട്, ചൗക്കി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, ഹിദായത്ത് നഗറിലെ പെട്രോള്‍ പമ്പില്‍ നിന്നു ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നു കളഞ്ഞ കേസിൽ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി, മജല്‍ സ്വദേശിയായ അഹമ്മദ് മുനാസി(22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നു താര്‍ ജീപ്പ് വാടകക്ക് എടുത്തവരാണ് ഡീസലിന്റെ പണം നല്‍കാതെ കടന്നു കളഞ്ഞതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതേകാല്‍ മണിക്കാണ് കേസിനാസ്പദമായ സംഭവം. താര്‍ ജീപ്പുമായി …

യുവമോര്‍ച്ചാ നേതാവ് വിഷ്ണുവിനെ വെട്ടിക്കൊന്ന കേസ്; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: യുവമോര്‍ച്ചാ നേതാവ് തിരുവനന്തപുരം, കണ്ണമ്മൂലയിലെ വിഷ്ണു എന്ന അപ്പു (19)വിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വയല്‍ നികത്തിയ വീട്ടില്‍ അരുണ്‍, തോട്ടരികത്ത് വീട്ടില്‍ ലല്ലു, തോട്ടു വരമ്പില്‍ വീട്ടില്‍ രാജേഷ് എന്ന പൂച്ച രാജേഷ്, മടമ്പല്‍ വീട്ടില്‍ സനല്‍ കുമാര്‍ എന്ന സഞ്ജു, കുളവരമ്പില്‍ വീട്ടില്‍ ശ്രീനാഥ് എന്ന ബോള്‍ജി, മഠത്തു വിളാകം വീട്ടില്‍ വിജീഷ്, കണ്ണമ്മൂലയിലെ മനു എന്ന ഷെട്ടി മനു എന്നിവരെയാണ് തിരുവനന്തപുരം എസ് സി- …

കുമ്പള പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു; പൊതുമുതല്‍ കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെഎം ഷാജി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക റോഡില്‍ കുമ്പള പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എകെഎം അഷ്‌റഫ് എംഎല്‍എ ആധ്യക്ഷം വഹിച്ചു. വഴിയോര വിശ്രമകേന്ദ്രം പൊതുമുതലാണ്. അത് കരുതലോടെ ഉപയോഗിക്കണം. വൃത്തി ഉറപ്പു വരുത്തണം-ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ശുചിത്വവും വൃത്തിയും പരിപാലിക്കുന്ന കാര്യത്തില്‍ ഹരിതകര്‍മ്മ സേനയും കുടുംബശ്രീയും പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണ്. പഞ്ചായത്ത് വിചാരിച്ചാല്‍ കെട്ടിടം എങ്ങനെയും …

ടെന്നസി, ഒക്ലഹോമ, അലബാമ  സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മണിക്കൂറുകൾ ഇടവിട്ട് മൂന്ന് വധശിക്ഷകൾ നടപ്പാക്കി

പി പി ചെറിയാൻ വാഷിങ്ടൺ: അമേരിക്കയിൽ ഒരേ ദിവസത്തിൽ മൂന്ന് വധശിക്ഷകൾ നടപ്പാക്കി. 2010-നു ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ ഇത്രയധികം വധശിക്ഷകൾ നടപ്പിലാക്കുന്നത്. ടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ വധശിക്ഷകൾ നടപ്പാക്കിയത്. അലബാമയിൽ  അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അലബാമ സ്വദേശിയാണ് വ്യാഴാഴ്ച രാത്രി വധശിക്ഷയ്ക്ക് വിധേയനായത്. ഒക്ലഹോമയിൽ  കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 70 കാരനായ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെ ഒക്ലഹോമ പെനിറ്റൻഷ്യറിയിൽ മാരകമായ കുത്തിവയ്പ്പ് …

കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്ത സംഭവം; ആരോഗ്യ-ഫോറസ്റ്റ് വകുപ്പുകള്‍ അന്വേഷണം തുടങ്ങി, ഭീതി ഒഴിയാതെ നാട്ടുകാര്‍

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍, പൊയ്യ, കല്ലാജെ എന്നിവിടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ആരോഗ്യ-ഫോറസ്റ്റ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഒരു ഡസനോളം കാട്ടുപന്നികളെയാണ് പാവൂരിലും പരിസരങ്ങളിലുമായി ചത്ത നിലയില്‍ കാണപ്പെട്ടത്. ഇതിനിടയില്‍ ഒരാള്‍ക്ക് പന്നിപനി സ്ഥിരീകരിക്കുകയും മറ്റൊരാള്‍ സംശയ നിഴലിലാവുകയും ചെയ്തു. ഇന്നലെ (വ്യാഴം) രാവിലെ രണ്ടു പന്നികളെയാണ് ചത്ത നിലയില്‍ കാണപ്പെട്ടത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ സംഭവം ഗൗരവത്തിലെടുത്തത്. വിവരമറിഞ്ഞ് വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മൃഗസംരക്ഷണ …

കാണാതായ യുവാവ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, നെട്ടണിഗെ, കുളത്തിലപ്പാറയിലെ കൊറഗന്റെ മകന്‍ സുനില്‍ (23) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടയില്‍ ഇന്നലെ വൈകുന്നേരം വീട്ടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് സുനില്‍ …

സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം ഇന്നു മുതൽ എസ്‌ഐമാര്‍ക്ക്; 203ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

കാസര്‍കോട്: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണത്തില്‍ വന്‍ മാറ്റം. ഇന്നു മുതല്‍ പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. അതേസമയം 64 പൊലീസ് സ്റ്റേഷനുകളിലെ ഭരണം ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി നിലനിര്‍ത്തി. പൊലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പൊലീസ് സ്റ്റേഷന്‍ ‘പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടു വന്നത്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന 203 ഇൻസ്പെക്ടർ ന്മാരെ സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് മാറ്റും.കോഴിക്കോട് സിറ്റി, സൈബര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലേക്ക് ഓരോ …

അട്ടിവച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്തേക്ക് വീണു; ഇലക്ട്രീഷ്യന് ദാരുണാന്ത്യം

പയ്യന്നൂര്‍: അട്ടിവച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തളിപ്പറമ്പ്, കാഞ്ഞിരങ്ങാട്ടെ ചന്ദ്രന്‍-മാധവി ദമ്പതികളുടെ മകന്‍ അജീഷ് (36) ആണ് മരണപ്പെട്ടത്. ഇന്നലെ (വ്യാഴം) രാത്രി ഏഴരമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. റോഡരുകില്‍ അട്ടിവച്ച ഇലക്ട്രിക് തൂണ്‍ മറിഞ്ഞ് അജീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിസരവാസികളുടെ നേതൃത്വത്തില്‍ അജീഷിനെ ഉടന്‍ ആശുപത്രിയിലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് തളിപ്പറമ്പ് പൊലീസ് കേസെടുത്തു.