മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; 14കാരി ജീവനൊടുക്കി

കൊച്ചി: മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം വിലക്കിയതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, 14കാരി കെട്ടിത്തൂങ്ങി ജീവനൊടുക്കി. നെടുമ്പാശ്ശേരി, കുന്നുകരയിലെ വിജീഷിന്റെ മകൾ സ പാര്‍വ്വതി (14)യാണ് ജീവനൊടുക്കിയത്.വീട്ടില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് പാര്‍വ്വതിയുടെ പിതാവ് ഇന്നലെ (വ്യാഴം) വൈകുന്നേരം നിരവധി തവണ വിളിച്ചിരുന്നതായി പറയുന്നു. ഈ സമയത്ത് ഫോണ്‍ എന്‍ഗേജ് ആയിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് പിതാവ് ഉപദേശിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് പാർവ്വതി വീട്ടിനകത്തു തൂങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. …

ബി ജെ പി കാസർകോട് മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു

കാസർകോട് :ബി ജെ പി മണ്ഡലം കമ്മിറ്റി തിരംഗയാത്രാ സംഘടിപ്പിച്ചു. കറന്തക്കാട് മുതൽ പുലിക്കുന്ന് ലെ. കേണൽ മുഹമ്മദ് ഹാഷിം യുദ്ധ സ്മാരകത്തിലേക്ക് നടന്ന തിരംഗ യാത്രയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിക്കാൻ നോക്കിയപ്പോൾ അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വന്ദേമാതരം ആലപിച്ച് പ്രതിരോധം തീർത്തു. ജനങ്ങളെ വിഭജിക്കുന്നുവെന്ന് പറഞ്ഞ് ഐക്യത്തിൻ്റെയും കരുത്തിൻ്റെയും പ്രതീകമായ വന്ദേമാതരത്തെ ആലപിക്കില്ലെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി തീവ്രവാദികളുടെ ജിഹ്വയായി മാറിയെന്ന് പി. ആർ. സുനിൽ പറഞ്ഞു.ലെ. കേണൽ മുഹമ്മദ് ഹാഷിം സ്മാരകത്തിൽ …

​മഹിളാമോർച്ച ജില്ലാകമ്മിറ്റി തിരംഗ യാത്ര നടത്തി

കാസർകോട് : സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാമോർച്ച ജില്ലാ കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.ബേക്കൽ കോട്ടയിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ് ദേശീയപതാക മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണിക്ക് കൈമാറിയതോടെയാണ് തിരംഗ യാത്രയ്ക്ക് തുടക്കമായത്.രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ഐക്യവും ഉയർത്തിപ്പിടിക്കുകയാണ് തിരംഗ യാത്രയുടെ ലക്ഷ്യമെന്ന് ബാബുരാജ് പറഞ്ഞു. “ഓരോ വീട്ടിലും ദേശീയപതാക ഉയർത്തുക” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആഗസ്റ്റ് 10 മുതൽ 15 …

എച്ച്എംടി കമ്പനി മുന്‍ ഡ്രൈവര്‍ ബീരന്ത് വയലിലെ കെ.ശിവരാമ അന്തരിച്ചു

കാസര്‍കോട്: എച്ച് എം ടി കമ്പനി മുന്‍ ഡ്രൈവര്‍ കാസര്‍കോട്, ബീരന്ത് വയലിലെ കെ.ശിവരാമ(88) അന്തരിച്ചു.ഭാര്യ: പ്രേമാഭായ്. മക്കള്‍: കമലാക്ഷ, പുഷ്പാവതി, പ്രദീപ് കുമാര്‍, കവിത, പ്രകാശ്, പരേതനായ സുധീര്‍ കുമാര്‍. മരുമക്കള്‍: ശിവപ്രസാദ്, സുജിത്ത് കുമാര്‍, പുഷ്പാവതി,ഉമ, രേഖ, അനിത.

എന്റോസള്‍ഫാന്‍: ഷേഖ് ഹസീനയും യാത്രയായി

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. കാസര്‍കോട്, കല്ലക്കട്ട, ചിത്താരിക്കുന്നിലെ ഷേഖ് ഹസീന(37)യാണ് മരിച്ചത്. ജന്മനാ കിടപ്പിലായിരുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിട്ടിരുന്നു. പിന്നീട് അർബുദ രോഗ ബാധിതയായി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹസീനയ്ക്ക് സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീടു കൈമാറിയിരുന്നു.കരീം- ബള്‍ക്കീസ് ദമ്പതികളുടെ മകളാണ്. സഹോദരന്‍: അഷ്‌റഫ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയിലെ മൂന്ന് എന്റോസൾഫാൻ ദുരിത ബാധിതരായ …

പെരുമ്പളയിലെ നടുവിൽ വീട്ടിൽ രവീന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പള , ചെല്ലൂത്തി, നടുവില്‍ വീട്ടിലെ രവീന്ദ്രന്‍ (57) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ മുത്തുനായര്‍-ചെറിയോളമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വനജ. മക്കള്‍: അശ്വിന്‍, ആരോമല്‍. സഹോദരങ്ങള്‍: കുഞ്ഞമ്മാറു, കൃഷ്ണന്‍ (കുണ്ടംകുഴി), കുഞ്ഞിരാമന്‍ (പരവനടുക്കം), മീനാക്ഷി, രോഹിണി, കാര്‍ത്യായനി, പരേതനായ കുഞ്ഞമ്പു.

‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’: സെമിനാർ നടത്തി

കാസർകോട്: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ കാഞ്ഞങ്ങാട്ട് സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു പനത്തടി ഏരിയ സെക്രട്ടറി മനോജ് കുമാർ ബാനം അധ്യക്ഷത വഹിച്ചു.നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശശി രാവണീശ്വരം, കെ ജി സജീവൻ, ബാലകൃഷ്ണൻ കാലിക്കടവ്, …

യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: വാക്കു തര്‍ക്കത്തിനിടയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. വടക്കന്‍ പറവൂര്‍, തുരുത്തിപ്പറമ്പില്‍ ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ആണ്‍സുഹൃത്ത് ഷിബിന്‍ ആണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.ഷിബിനും സുരമ്യയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. യുവതി പലപ്പോഴും ഷിബിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇന്നു രാവിലെ വീട്ടിലെത്തി ഇരുവരും ഒരു മുറിയില്‍ കയറി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിക്കൊലപ്പെടുത്തിയത്. യുവതിയുടെ നിലവിളി കേട്ടപ്പോഴാണ് ഷിബിന്റെ വീട്ടുകാര്‍ …

ഇരുപത്തിയഞ്ചിൻ്റെ നിറവിൽ പെരിയ സൗഹൃദ വേദി യു.എ.ഇ

കാസർകോട്: പെരിയ സൗഹൃദ വേദി യു എ ഇ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായിആഘോഷിക്കാൻ തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ യു. എ. ഇ യിലും പെരിയയിലുമായി ഉരിയാട്ടം എന്ന പേരിൽ നടക്കും. ആഘോഷ പരിപാടികളുടെ ജനറൽ കൺവീനറായി സൗഹൃദ വേദി സ്ഥാപക പ്രസിഡണ്ട് പ്രമോദ് പെരിയയേയും ജോയന്റ് കൺവീനറായി സ്ഥാപക സെക്രട്ടറി സി. ഗോപിയേയും തെരഞ്ഞെടുത്തു. വേണുഗോപാലൻ വി.കെ, തമ്പാൻ നായർ ചേവിരി എന്നിവരാണ് മുഖ്യ രക്ഷാധികാരിമാർ. മറ്റ് ഭാരവാഹികളായി രാമകൃഷ്ണൻ നായർ നടുവിൽ …

‘ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങള്‍ വേട്ടയാടുന്നു ‘; സുഹൃത്തുക്കളുമായി വീഡിയോ പങ്കിട്ട ശേഷം യുവാവ് പുഴയില്‍ ചാടി മരിച്ചു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച ശേഷം യുവാവ് പുഴയില്‍ ചാടി മരിച്ചു. എറണാകുളം കളമശ്ശേരിയിലെ ആന്റണി ഡാനിയേല്‍ (25) ആണ് ജീവനൊടുക്കിയത്. ഇന്ന് (വ്യാഴം) രാവിലെ മഞ്ഞുമ്മലിലാണ് സംഭവം.ചെറുപ്പക്കാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ തന്നെ ഇപ്പോഴും മാനസികമായി വേട്ടയാടുന്നുവെന്നു സുഹൃത്തുക്കള്‍ മാത്രം ഉള്‍പ്പെടുന്ന സ്വകാര്യ അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടക്കിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മദ്യപാനത്തിനിടെ ‘വരത്തന്‍’ എന്നു വിളിച്ചു; യുവാവിനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു

കൊല്ലം: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു. കൊല്ലം, കൊട്ടാരക്കര, മൂഴിക്കോടില്‍ ഇന്നലെ (ബുധന്‍) രാത്രി 11.30 മണിയോടെയാണ് സംഭവം. നെല്ലിവിള ഭാഗം സ്വദേശി ആദര്‍ശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍ കുമാറി (41)നെ പൊലീസ് അറസ്റ്റു ചെയ്തു.സുനില്‍ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. സുനിലിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ മറ്റൊരു സ്ഥലത്ത് നിന്നുമെത്തി നെല്ലുവിള ഭാഗത്ത് താമസത്തിനെത്തിയ സുനില്‍ കുമാറിനെ ആദര്‍ശ് ‘വരത്തന്‍’ എന്നു വിളിച്ചതാണ് പ്രകോപനത്തിന് …

കുണ്ടംകുഴിയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; 5 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുണ്ടംകുഴിയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ബേഡഡുക്ക,മരുതടുക്കം, കാലിച്ചാമരം, ബെദിര ഹൗസിലെ ടി. ശരത് കുമാര്‍ (26)ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇസ്മയില്‍, കെ കെ ഹക്കീം, സൈഫാസ്, സഹദ്, അബു എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.ഇന്നലെ (ബുധന്‍) രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒരു വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വച്ച് ശരത് കുമാറിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും താക്കോല്‍ കൊണ്ട് കഴുത്തിനു കുത്തി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറഞ്ഞു. സംഭവ വിവരമറിഞ്ഞ് …

വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ പാവൂര്‍, പൊയ്യയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇന്ന് (വ്യാഴം) രാവിലെ രണ്ടു പന്നികളെ ചത്ത നിലയിൽ കാണപ്പെട്ടു. ഇതിനിടയിൽ വൊർക്കാടിയിൽ ഒരാൾക്ക് പന്നിപ്പനി (എച്ച് – 1 എൻ – 1 ) സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍.കൂറ്റൻപെൺപ്പന്നിയെ പൊയ്യ റോഡരുകിലും മറ്റൊന്നിനെ കല്ലാ ജെയിലുമാണ് ചത്ത നിലയിൽ കാണപ്പെട്ടത്.രണ്ടാഴ്ചക്കുള്ളില്‍ പൊയ്യയിലും പരിസരങ്ങളിലുമായി പത്തോളം കാട്ടുപന്നികളെ ചത്ത നിലയില്‍ കാണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ജഡത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവരം പഞ്ചായത്തിനെ അറിയിക്കുകയും …

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുടെ സഹോദരന്‍ കസബ കടപ്പുറത്തെ ആര്‍. ജയചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ആര്‍ ഗംഗാധരന്റെ സഹോദരന്‍ കാസര്‍കോട്, കസബ കടപ്പുറം ജയന്തി നിവാസിലെ ആര്‍.ജയചന്ദ്രന്‍ (58) അന്തരിച്ചു. പരേതനായ വി.വി രാമദാസ്-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: സുദര്‍ശന, അശ്വിനി. മരുമകന്‍: ദീപു (ഗള്‍ഫ്). മറ്റു സഹോദരങ്ങള്‍: ആര്‍. ജയന്തി, യതീന്ദ്രന്‍, പ്രദീപന്‍, ഭൗമിക് ചന്ദ്രന്‍, ഉമേശന്‍.

അവധിക്ക് നാട്ടിലെത്തിയ ബേക്കല്‍,ചിറമ്മല്‍ സ്വദേശി അസുഖം മൂലം മരിച്ചു

കാസര്‍കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ബേക്കല്‍, ചിറമ്മലിലെ കസ്തൂരിവളപ്പില്‍ സുരേശന്‍ (53) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്നു നാട്ടിലെത്തിയത്. പരേതരായ കോരന്റെയും കുഞ്ഞാതയുടെയും മകനാണ്.ഭാര്യ: ദിവ്യ (പെരിയ). മകന്‍: ആദര്‍ശ് (പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ചന്ദ്രന്‍, ബാലകൃഷ്ണന്‍ (ഇരുവരും ദുബായ്), ഭാനുകുഞ്ഞിക്കണ്ണന്‍(ചേറ്റുകുണ്ട്), പുഷ്പ ബാലന്‍ (രാവണേശ്വരം).സംസ്‌കാരം നാളെ രാവിലെ 10ന് മലാംകുന്ന് സമുദായ ശ്മശാനത്തില്‍.

19 കാരിയായ സെയില്‍സ് ഗേളിനെ കാണാതായി

കാസര്‍കോട്: കടയിലേയ്ക്ക് ജോലിക്കു പോയ 19കാരിയെ കാണാതായതായി പരാതി. സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൈവളിഗെ, ആസാദ് നഗര്‍ സ്വദേശിനിയായ ഫാത്തിമത്ത് മക്‌നാസിനെയാണ് കാണാതായത്.ഉപ്പളയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പതിവുപോലെ ഇന്നലെ (ബുധന്‍) രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നീലേശ്വരം, പള്ളിക്കരയിലെ ജാനകി അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ കൊഴുവലില്‍ ജാനകി (80) അന്തരിച്ചു. പരേതനായ പൊക്കനാണ് ഭര്‍ത്താവ്. മകന്‍: കെ. രവീന്ദ്രന്‍. മരുമകള്‍: നിര്‍മ്മല (ഉദുമ). സഹോദരങ്ങള്‍: ഇന്ദിര, കാര്‍ത്യായനി, ഭാസ്‌കരന്‍, മനോഹരന്‍, അനിത, ബേബി, മീനാക്ഷി, സദാനന്ദന്‍.

പള്ളിക്കരയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, ശക്തിനഗറില്‍ ഓട്ടോയ്ക്ക് തീയിട്ടു. വെള്ളിക്കോത്ത് സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. ബാലകൃഷ്ണന്റെ ഭാര്യയും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു മുന്നിലാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.