ഇടുക്കി: തേക്കടിയില്‍ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകര്‍ന്നു വീണു. വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് വേദി നിലം പൊത്തിയത്. അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് (തിങ്കള്‍) രാവിലെയാണ് ഉദ്ഘാടനം ചെയ്തത്. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, പ്രദേശവാസികളായ ആദിവാസികള്‍ തുടങ്ങി ആയിരത്തോളം പേരാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്.
ഉദ്ഘാടനം കഴിഞ്ഞ ഉടനെ ആള്‍ക്കാരെല്ലാം മടങ്ങിയതിനാലും അപകടസമയത്തു പന്തലിൽ അധികമാരും ഇല്ലാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്. കട്ടപ്പനയിലെ ഒരു ഏജന്‍സിയാണ് തേക്കടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് താല്‍ക്കാലിക പന്തല്‍ നിർമ്മിച്ചത്.








