അങ്കക്കളരി ഒറ്റക്കോല മഹോത്സവം: നാൾമരം മുറിച്ചു

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ 16 വർഷങ്ങൾക്ക് ശേഷം2027 ഏപ്രിൽ 7,8,9 തീയ്യതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് നാൾമരം മുറിച്ചു. തെക്കൻ ബങ്കളത്ത് നടന്ന ചടങ്ങിൽ വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡിയുടെയും വെളിച്ചപ്പാടൻമാരും ക്ഷേത്രം ആചാരസ്ഥാനികരും, കാലുവരക്കാരും, പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതിക്ഷേത്രം ആചാരസ്ഥാനികരും കൂട്ടായിക്കാരും നാൾമരത്തിനു ചുറ്റും മൂന്നു വട്ടം പ്രദിക്ഷിണം വെച്ച് മഞ്ഞൾക്കുറിയിട്ട് ശുദ്ധി വരുത്തിയതിനുശേഷം വിഷ്ണുമൂർത്തിയുടെ നർത്തകൻ ആചാര വിധിപ്രകാരം തിരുവായുധം കൊണ്ട് മൂന്ന് പ്രാവശൃം കൊത്തിട്ടു. തുർന്ന്
ക്ഷേത്രം കൊല്ലൻ രാമചന്ദ്രൻ ആചാരിയുടെ കാർമ്മികത്ത്വത്തിൽ പെരുംകൊല്ലൻ കുഞ്ഞിക്കൃഷ്ണൻ കുണ്ടേംവയൽ നാൾമരം മുറിച്ചു.

തുടർന്ന് പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതി ക്ഷേത്രം, വാലൃക്കാർ ആർപ്പുവിളികളോടും വാദൃഘോഷങ്ങളുടെ അകമ്പടിയോടെ നാൾമരം ചുമലിലേന്തി ഒറ്റക്കോല മഹോത്സവ സന്നിധിയിൽ എത്തിച്ചു.ക്ഷേത്രത്തിൽ അകമ്പാട് ചടങ്ങുകളും നടന്നു.

ക്ഷേത്രം കോയ്മ കുറുവാട്ട് ഗോപാലൻ നായർ,ആഘോഷകമ്മറ്റിഅംഗങ്ങൾ, ക്ഷേത്രകമ്മറ്റി, വിവിധ സബ് കമ്മറ്റികൾ,തറവാട്ടുകാർ, ക്ഷേത്രം വാലൃക്കാർ, പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതി ക്ഷേത്രകമ്മറ്റി,നാട്ടുകാർ തുടങ്ങി നൂറുകണക്കിന് ഭക്തർ ചടങ്ങിൽ സംബന്ധിച്ചു. അന്നദാനവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page