കാസര്‍കോട്: ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്ന് രാവിലെ ആരംഭിക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു.
കേന്ദ്രസര്‍വ്വകലാശാലയുടെ മൂന്നു ഗേറ്റുകളിലും കെഎസ് യു, എസ്എഫ്‌ഐ, എഐഎസ്എഫ്, എം.എസ്എഫ് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യമുയര്‍ത്തി സംഘം ചേര്‍ന്ന് നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ട് ദിവസം നടക്കേണ്ട ദേശീയ സെമിനാര്‍ പ്രമുഖ എഴുത്തുകാരന്‍ മാലന്‍ വി നാരായണന്‍ ഇന്ന് രാവിലെ 10 മണിക്ക് യൂണിവേഴ്‌സിറ്റി ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടതാണ്. വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു പി അല്‍ഹുര്‍, പ്രമുഖ പണ്ഡിത സുനൈന സിങ്, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍, സാഹിത്യ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി നവീന്‍ കുമാര്‍, പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡോ. താരു എസ് പവാര്‍ എന്നിവരാണ് പ്രാസംഗികര്‍.
നാളെ രാവിലെ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ മുഖ്യാതിഥിയാണ്. പ്രമുഖ സാഹിത്യ-സാംസ്‌കാരിക നായകര്‍ പങ്കെടുക്കേണ്ടതാണ്. വൈകിട്ട് സാംസ്‌കാരിക പരിപാടികളുമുണ്ട്. സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ചില വിദ്യാര്‍ത്ഥി സംഘനകള്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍ പറയുന്നു. ഇതിലുള്ള പ്രതിഷേധവും പ്രക്ഷോഭത്തിന് കാരണമായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.







