ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പെരിയ ഒരുങ്ങുന്നു; സംഘാടകസമിതി രൂപീകരണം 9ന്

കാസര്‍കോട്: ആദ്യമായി എത്തിയ കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കാന്‍ ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമെന്ന് അറിയിപ്പെടുന്ന പെരിയയിൽ വൻഒരുക്കങ്ങള്‍ ആരംഭിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 9ന് (വെള്ളി) ഉച്ചകഴിഞ്ഞ് പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗത്തിലേയ്ക്ക് പരമാവധി പേരെ പങ്കെടുപ്പിച്ച് തുടക്കം തന്നെ അതി ഗംഭീരമാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. വീടുകളിലെത്തി ക്ഷണക്കത്തു നല്‍കി തുടങ്ങി. കലോത്സവം എത്തിയതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും വിവിധ ബാച്ചുകൂട്ടായ്മകളും സജീവമായിട്ടുണ്ട്. നവംബര്‍ 24 മുതല്‍ 28 വരെയാണ് ജില്ലാ സ്‌കൂള്‍ കലോത്സവം പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എം പി, എം എല്‍ എ മാർ, മറ്റു ജനപ്രതിനിധികൾ, പ്രമുഖ വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവര്‍ സംബന്ധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page