ഉപ്പള, മണ്ണംകുഴിയില്‍ അജ്ഞാതജീവി ഇറങ്ങി; പുലിയെന്ന് സംശയം; ജാഗ്രതക്ക് നിര്‍ദ്ദേശം

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തിലെ മണ്ണംകുഴിയില്‍ അജ്ഞാതജീവി ഇറങ്ങി. പുലിയാണെന്ന സംശയത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണ്ണംകുഴി, കറവൂര്‍ റോഡില്‍ ഇന്ന് (ചൊവ്വ) രാവിലെ 6.30നാണ് അജ്ഞാതജീവി റോഡിന് കുറുകെ ഓടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറഞ്ഞത്. മകളെയും കൊണ്ട് മദ്രസയിലേക്ക് പോവുകയായിരുന്ന റഫീഖ് എന്നയാളാണ് അജ്ഞാതജീവിയെ കണ്ടത്. ബഹളം വച്ചതോടെ പരിസരവാസികള്‍ ഓടിയെത്തി സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലിയെന്ന് തോന്നിക്കുന്ന ജീവിയെ ആണ് കണ്ടതെന്നു റഫീഖ് നാട്ടുകാരോട് പറഞ്ഞു. വിവരം കൈക്കമ്പയിലെ മെഹമൂദ് എന്നയാള്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. പുലിയാകാന്‍ സാധ്യത കുറവാണെന്നു അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. എങ്കിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page