13 വർഷം മുമ്പ് വിടപറഞ്ഞ സുഹൃത്തിന്റെ ഓർമ്മയ്ക് കാരുണ്യ പ്രവർത്തനവുമായി പുല്ലൂർ ഹൊറർ ഗയ്‌സ്

പുല്ലൂർ : 2013ൽ ചാലിങ്കാൽ മൊട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പുല്ലൂർ ഹൊറർ ഗയ്സ് ഡാൻസ് ആൻഡ് മിമിക്സ് സംഘാംഗം ജി.കെ.ഹനീഷിൻറെ സ്മരണയ്ക്ക് സുഹൃത്തുക്കൾ വർഷാവർഷം മുടങ്ങാതെ കാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു .

സഹ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമാ യിരുന്ന ഹനീഷിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓർമ്മനാളിൽ സുഹൃത്തുക്കൾ എല്ലാ വർഷവും മുടങ്ങാതെ തുടരുന്ന കാരുണ്യ പ്രവർത്തനം ഇക്കൊല്ലം നമ്പ്യാറടുക്കത്തെ ശിവരാമനുള്ള ചികിത്സാസഹായമായി നൽകി. ഇതിനകം നിരവധി വ്യക്തികൾക്കു ചികിത്സ സഹായകവും മറ്റു സഹായങ്ങളും ഹൊറർ ഗയ്‌സ് കാരുണ്യ പ്രവർത്തനമായി നൽകിയിരുന്നു. തങ്ങൾ ജോലി ചെയ്യുന്നതിൽ നിന്നും മിച്ചം വച്ചുണ്ടാക്കിയ സംഖ്യ സ്വരൂപിച്ചാണ് ഇവർ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നത്.

നമ്പ്യാറടുക്കത്തെ ശിവരാമനുള്ള ചികിത്സാസഹായം ഇക്കൊല്ലം ഹനീഷിന്റെ ഓർമ്മ നാളിൽ ഹൊറർ ഗയ്സ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു . അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. വി. സുകുമാരന്റെ സാന്നിധ്യത്തിൽ ഹൊറർ ഗയ്‌സ് പ്രവർത്തകർ ശിവരാമനുള്ള ചികിത്സ സഹായം കൈമാറി. ഹോറർ ഗയ്സ് പ്രവർത്തകരുടെ ഈ പ്രവർത്തനം മാതൃകാപരമാണെന്നും യുവാക്കളുടെ ഈ സദുദ്യമത്തെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൊറർ ഗയ്‌സ് പ്രസിഡണ്ട് വി.ദേവിദാസ് അധ്യക്ഷത വഹിച്ചു. ഹരീഷിന്റെ ഓർമ്മ എക്കാലവും നിലനിൽക്കുന്നതിനായി തുടർന്നുള്ള വർഷങ്ങളിലും ടീമിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് രക്ഷാധികാരി കെ. സൈജു പറഞ്ഞു.സാമൂഹ്യ പ്രവർത്തകരായ പി. കെ. പ്രകാശൻ,എൻ. ഗീത, സി. വി.ബിന്ദു,സെക്രട്ടറി എ. സിബിൻകുമാർ, ഹൊറർ ഗയ്സ് പ്രവർത്തകരായ സി. എച്ച്. സുജിത്ത്, വി. മനോജ്, കെ. ശിവകുമാർ, എൻ.അനീഷ്, പി. പ്രവീൺകുമാർ,
പി. പ്രദീഷ്, സംഗീത്,ശരത്ത് ചന്ദ്രൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page