കുമ്പള : സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഫ്ലൈദുബായ് വിമാനത്തെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഫ്ലൈറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങൾ നേർന്നു .ബിജെപി സംസ്ഥാന സമിതി അംഗം വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെയും സാഹസികതയെയും രവീന്ദ്രൻ പ്രകീർത്തിച്ചു.മച്ചാറിന്റെ ധീരോചിതവും സന്ദർഭോചിതവും അതിസാഹസികവുമായ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിച്ചു- അദ്ദേഹം അനുസ്മരിച്ചു.ക്യാപ്റ്റൻ സ്മിത്ത് മച്ചാർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെയെന്ന് യോഗം പ്രാർത്ഥിച്ചു. ആശംസിച്ചു.ബിജെപി മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ കോലാർ സതീശ് ചന്ദ്ര ഭണ്ഡാരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഹേഷ് പുനിയൂർ, ദിനേശ് മുളിഞ്ച, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുധാകർ കാമത്ത്, പ്രേമാവതി, മണ്ഡലം ട്രഷറർ രാധാകൃഷ്ണ റൈ, ജില്ലാ കമ്മിറ്റി അംഗം ബാബു കുബ്ബണുർ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. വത്സരാജ്, മണ്ഡലം കമ്മിറ്റി അംഗം വിദ്യാ പൈ, കുമ്പള ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ സുജിത് റൈ, ശിവപ്രസാദ് റൈ , പഞ്ചായത്ത് ജനറൽ സെക്രട്ടറി വിവേകാനന്ദ ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ രമേഷ് ഭട്ട്, അജിത് കുമ്പള തുടങ്ങി നിരവധി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.







