വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദ്വിദിന ദേശീയ സെമിനാര്‍ : സമാപന സമ്മേളനം 7-നു രാവിലെ; മുഖ്യാതിഥി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

പെരിയ: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ ഒക്ടോ. 6, 7 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ വന്ദേമാതരത്തിന്റെ സാഹിത്യ- സാംസ്‌കാരിക- ബൗദ്ധിക തലങ്ങളും , ചരിത്രത്തിലെ സ്ഥാനവും ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.

പ്രമുഖ എഴുത്തുകാരന്‍ മാലന്‍ വി. നാരായണന്‍ ഒക്ടോ. 6ന് രാവിലെ 10ന് ലൈബ്രറി സെമിനാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ വിശിഷ്ടാതിഥിയാകും. പ്രമുഖ പണ്ഡിത സുനൈന സിങ് അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി നവീന്‍ കുമാര്‍, കേന്ദ്ര സര്‍വകലാശാല ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ ഡോ. താരു എസ്. പവാര്‍ പ്രസംഗിക്കും.

ഒക്ടോ. 7ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി സമാപന സന്ദേശം നല്‍കും. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി എഡിറ്റര്‍ (ഇംഗ്ലീഷ്) സ്നേഹ ചൗധരി സംസാരിക്കും. വൈകിട്ട് നാലിന് സാംസ്‌കാരിക പരിപാടിയും ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page