കാസർകോട്: കുണ്ടംകുഴി, പാണ്ടിക്കണ്ടത്ത് പയസ്വിനിപുഴയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് (തിങ്കൾ ) രാത്രി ഏഴര മണിയോടെ നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാതായ സ്ഥലത്ത് നിന്നു 100 മീറ്റർ താഴേയ്ക്കു മാറി ചെളിക്കുണ്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. ബേഡഡുക്ക, മുന്നാട്,മണ്ണെടുക്കം അർജുൻ മാധവ ൻ(24) ഇന്നലെ (ഞായർ ) ഉച്ചയോടെയാണ് പുഴയിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽ പ്പെട്ടത് .







