കേരളത്തിലേക്ക് തുലാവര്‍ഷം എത്തുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

തിരുവനന്തപുരം: കേരളത്തിലേക്ക് തുലാവര്‍ഷംഎത്തുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോ മീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 13 മുതല്‍ 16 വരെ മഴക്ക് സാധ്യതയുളളതായും പറയുന്നു. ഒക്ടോബര്‍ 12ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page