വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു; അന്വേഷണത്തിന് പ്രത്യേക സംഘം

പയ്യന്നൂര്‍: പെരിങ്ങോം, വയക്കരയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പാറയില്‍ വടക്കേതില്‍ അബ്ദുല്‍ കരീമിന്റെ വീട്ടിലാണ് സംഭവം. മൂന്നു ദിവസമായി കുടുംബം വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ രണ്ട് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ ഡിവൈഎസ്പി പി.കെ മണിയുടെ മേല്‍നോട്ടത്തില്‍ സിഐ ഷാജു, എസ്‌ഐ കെ ഖദീജ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page