കാറിൽ കടത്തുകയായിരുന്ന എം.ഡി.എം എയുമായി യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്:കാറില്‍ കടത്തുകയായിരുന്ന എം.ഡി.എംഎ യുമായി യുവാവ് അറസ്റ്റിൽ . പുഷ്പഗിരിയിലെ കെ. ഹൗസില്‍ മുഹമ്മദ് ഹാസിഫിനെ (27)യാണ് റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെ എസ്.ഐ: വി. സിജിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് (ചൊവ്വ)പുലര്‍ച്ചെ ഒരു മണിയോടെ ഏഴാംമൈലിലെ ഒരു റസ്റ്റോറന്റ് പരിസരത്തു വച്ച് പിടിയിലായ ഇയാളുടെ പക്കല്‍ നിന്ന് 6.6960 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വോക്‌സ് വാഗണ്‍ കാറും കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ പൊലീസ് സംഘം ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ തളിപ്പറമ്പ് ഭാഗത്തേക്ക് കാര്‍ വരുന്നത് കണ്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡാഷ് ബോര്‍ഡിന്റെ അകത്ത് ഒരു കവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്രേഡ് എസ്.ഐ: എം. സതീശന്‍, സി.പി.ഒ: ടി. ഷജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page