ലണ്ടന്‍: യു.കെയില്‍ മൃഗശാലയിലേക്ക് അതിക്രമിച്ചുകയറിയ യുവാവിനെ കടുവ കടിച്ചു കൊന്നു. യോര്‍ക്ക് ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൂട്ടിലേക്ക് പ്രവേശിച്ച ഉടന്‍ യുവാവിനെ കടുവ ആക്രമിക്കുകയായിരുന്നു. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
യുവാവിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് കടുവയെ ദയാവധത്തിന് വിധേയമാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ ആവശ്യം നിരസിച്ചു.








