കാസർകോട്: ഉദുമ, ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രഫഷണൽ നാടക മത്സരം നവംബർ 17 മുതൽ 23 വരെ സൗഹൃദ ഓപ്പൺ ഓഡിറ്റോറിയത്തിൽ
നടക്കും.
ആറുദിവസം മത്സര നാടകങ്ങളും അവസാന ദിവസം അമേചർ നാടക പ്രദർശനവുമുണ്ടാകും.നാടകോത്സവ ദിവസങ്ങളിൽ വൈകിട്ട് അനുബന്ധ പരിപാടികളും നടക്കും.
സംഘാടക സമിതി രൂപീകരണ യോഗം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എ. അപ്പകുഞ്ഞി അധ്യക്ഷനായി. ജനപ്രതിനിധികളായ പി വി രാജേന്ദ്രൻ, , ചന്ദ്രൻ കൊക്കാൽ, മൈമൂന കൊപ്പൽ, പി വി അനീസ്, കെ വേണു, നാടക് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയങ്കാനം, കെ സന്തോഷ് കുമാർ,
അജയൻ പനയാൽ, അബ്ബാസ് പാക്യാര, സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി അബ്ബാസ് രചന സ്വാഗതവും കെ വിജയകുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ (ചെയർമാൻ ), പി. വി. രാജേന്ദ്രൻ (വർക്കിംഗ് ചെയർമാൻ), അബ്ബാസ് രചന (ജനറൽ കൺവീനർ).







