കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷ നേഴ്സ് യൂണിയൻ പെരിയ യൂണിറ്റ് കുടുംബ മേള നടത്തി

കാസർകോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുല്ലൂർ പെരിയ യൂണിറ്റ് കുടുംബമേള പെരിയ കമ്മ്യൂണിറ്റി ഹാളിൽ പുല്ലൂർ -പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.സി.കെ സബിത ഉദ്ഘാടനം ചെയ്തു. പി കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സാംസ്‌കാരിക വേദി കൺവീനർ പി. സി പ്രസന്ന പഞ്ചായത്ത്‌ അംഗം ഉഷ എൻ. നായർ,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ. പി. കമ്മാരൻ നായർ,. എം ചന്ദ്രൻ ശ്രീശൈലം, ബ്ലോക്ക്‌ ട്രഷറർ വി.സുരേന്ദ്രൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കോരൻ ശ്രീവത്സം സ്വാഗതം പറഞ്ഞു. പെൻഷൻ കാരുടെയും കുടുംബ അംഗങ്ങളുടെയും കലാ പരിപാടികളും ഉണ്ടായിരുന്നു.വിജയികൾക്ക് കെ. പി. കമ്മാരൻ നായർ സമ്മാനദാനം നടത്തി. വി. വി. വിലാസിസിനി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page