കാസർകോട് : വി.ഡി. സതീശൻ സർക്കാരിൻ്റെ ഭരണപരാജയത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ഇടത് – വലത് മുന്നണികൾ നടത്തുന്ന ശ്രമങ്ങൾക്കുമെ തിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ മാർച്ചും പ്രതിഷേധ ജനസഭയും നടക്കും.
ഉച്ചയ്ക്ക് 3 മണിക്ക് കറന്തക്കാട് നിന്നാരംഭിക്കുന്ന മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും.
തുടർന്ന് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ ജനസഭ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.







