നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു; പരപ്പ ക്കെട്ട് കോൺക്രീറ്റ് റോഡ് ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: പെരിയ , പരപ്പകെട്ട് നിവാസികളുടെ കാലങ്ങളായുളള കാത്തിരിപ്പിനു വിരാമം; എം എൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് തുറന്നു . ഇത്തവണ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്ന പരപ്പ കെട്ട് ദേവസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം എം എൽ എ ഫണ്ടിൽ നിന്ന് കഴിഞ്ഞ ബഡ്ജറ്റിൽ മുൻ എം എൽ എ. സി എച്ച് കുഞ്ഞമ്പു1400000 രൂപ അനുവദിച്ചിരുന്നു. പണി തീർത്ത 230 മീറ്റർ കോൺക്രിറ്റ് റോഡിന്റെ പണി പൂർത്തികരിച്ച് ഉദുമ എം എൽ എ കെ നീലകണ്ഠൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റെ ഡോ: സി കെ സബിത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കാർത്യായനി കൃഷണൻ സ്വാഗതവും ദേവസ്ഥാന പ്രസിഡന്റെ പ്രമോദ് പെരിയ നന്ദിയും പറഞ്ഞു. ദേവസ്ഥാന കമ്മിറ്റി രക്ഷിധികാരി പി ഗംഗാധരൻ നായർ , ജനറൽ സെക്രട്ടറി സുനിൽ മൂന്നാകടവ്, ട്രഷറർ കുഞ്ഞികണ്ണൻ കുവാര. രാജൻ അരിക്കര, ഗോപാലൻ മുക്രമുല, ഭാസ്ക്കരൻ മൂരിയാനം, മണി ചൊട്ട, മോഹനൻ മൂന്നാംകടവ്. തമ്പാൻ നായർ പരപ്പ കെട്ട് മാതൃ സമിതി പ്രസിഡന്റ് ഊർമ്മിള പരപ്പകെട്ട്, ജനറൽ സെക്രട്ടറി ഉമ ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page