പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി
കാസര്‍കോട്: കേരള-കര്‍ണാടക പൊലീസിന്റെ നോട്ടപ്പുള്ളി മാത്രമല്ല തമിഴ്‌നാട്, കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ രാജന്‍ എന്ന അണ്ണാച്ചി രാജന്‍. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 30ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ രാജന്‍ പൊലീസിന്റെ പേടി സ്വപ്നമാണ്. ഇയാൾ ജയിലില്‍ നിന്നു ഇറങ്ങിയാല്‍ എവിടെയെങ്കിലും പൊങ്ങി കവര്‍ച്ച നടത്തുമെന്ന കാര്യത്തില്‍ പൊലീസിന്റെ ഇടയില്‍ രണ്ടഭിപ്രായമില്ല.ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് രാജന്‍. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തുക പ്രയാസമാണ്. കവര്‍ച്ച നടത്തുന്നതിന് വലിയ ആയുധബലം ഒന്നും ആവശ്യമില്ലാത്ത ആള്‍ …