കാസര്‍കോട്: ആദ്യമായി ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു ഇരട്ടി മധുരം. ആലുവയിൽ നടന്ന സംസ്ഥാന ജൂഡോചാമ്പ്യന്‍ ഷിപ്പില്‍ സ്‌കൂളിനു രണ്ടു സ്വര്‍ണ്ണമെഡലും ഒരു വെങ്കലമെഡലും ലഭിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹിശാം പെരിയ സബ് ജൂനിയര്‍ വിഭാഗത്തിലാണ് സ്വര്‍ണ്ണമെഡല്‍ നേടിയത്.
ഛത്തീസ് ഗഡില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ ഇഷാന്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ എം. അജയ് ആണ് പെരിയ സ്‌കൂളിനു വേണ്ടി രണ്ടാമത്തെ സ്വര്‍ണ്ണമെഡല്‍ കൊയ്തത്. 20ന് ന്യൂദെല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ അജയ് കേരളത്തെ പ്രതിനിധീകരിക്കും. സബ് ജൂനിയര്‍ (പെൺ)വിഭാഗത്തില്‍ പ്രാര്‍ത്ഥനാ ബിജുവാണ് വെങ്കലമെഡല്‍ നേടിയത്.

പെരിയയിലെ ടോപ്പ് ഗണ്‍ ജൂഡോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് മൂന്നു പേരും. വിജിത്ത് ആണ് മുഖ്യപരിശീലകന്‍.
മെഡല്‍ ജേതാക്കളെ അനുമോദിച്ച് പി ടി എ നേതൃത്വത്തില്‍ പെരിയയില്‍ റോഡ് ഷോ നടത്തി. പ്രിന്‍സിപ്പാള്‍ ബിന്ദുമോള്‍, ഹെഡ്മിസ്ട്രസ് പി. സുമതി, പി ടി എ പ്രസിഡണ്ട് സത്യന്‍ മഠത്തില്‍, വൈസ് പ്രസിഡണ്ട് ശശിധരന്‍, എസ് എം സി ചെയര്‍മാന്‍ ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







