കുമ്പള ടൗണിലെ മലിനജലം റോഡിലൂടെ; റെയിൽവേ സ്റ്റേഷൻ അടിപ്പാതയ്ക്ക് സമീപം മൂക്കുപൊത്തി യാത്രക്കാർ

കുമ്പള:കുമ്പള ടൗണിന് സമീപം ദേശീയപാത സർവീസ് റോഡിന രികിലെ ഓവുചാലിൽ മലിനജലം നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും, നഗരവാസികൾക്കും ദുരിതമായി. കുമ്പള റെയിൽവേ സ്റ്റേഷന് മുൻ വശത്തു ള്ള അടിപ്പാതയ്ക്ക് സമീപമാണ് ഓവുചാല്‍ നിറഞ്ഞു മലിനജനം പുറത്തേക്കൊഴുകുന്നത്.നഗരത്തിൽ നിന്നുള്ള കെട്ടിടങ്ങളിലെയും, ഹോട്ടലുകളിലേയും മുഴുവൻ മലിനജലവും ഈ ഓവുചാലിലൂടെയാണ് ഒഴുക്കിവിടുന്നതെന്ന ആക്ഷേപം നേരത്തെത ന്നെയുണ്ട്.ഏതാനും ദിവസം മുമ്പ് ഒരു ഹോട്ടലിലെ മലിനജലം ഇതേ ഓവുചാലിലേക്ക് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ ഹോട്ടലിന് കനത്ത പിഴ നൽകിയിരുന്നു. ഓവുചാൽ അടഞ്ഞു പോകാനുള്ള കാരണം വ്യക്തമല്ല.ഉടൻ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ മലിനജലം സർവ്വീസ് റോഡിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും ഒഴുകുമെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു. അസഹ്യമായ ദുർഗന്ധമുള്ളതിനാൽ മലിനജലം ഒഴുക്കി വിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page