കാസര്കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ നെക്രാജെയില് പ്ലസ്ടു വിദ്യാര്ത്ഥിനിയെ കിടപ്പുമുറിയിലെ ഫാനില് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൊര്കൂഡ്ലു, കണിയാന്മൂലയിലെ ജയരാമന്റെ മകള് ധനുഷ (17)യാണ് ജീവനൊടുക്കിയത്. ഇന്നലെ (ചൊവ്വ) വൈകുന്നേരം ഏഴുമണിയോടെയാണ് ധനുഷയെ ഷാള് ഉപയോഗിച്ച് ഫാനില് തൂങ്ങിയ നിലയില് കണ്ടെത്തിയത്. ഉടന് താഴെയിറക്കി ചെര്ക്കളയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പഠിക്കാന് മിടുക്കിയായിരുന്ന ധനുഷയുടെ മരണം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി ജനറല് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ബന്ധുവായ എം.രതീഷ് നല്കിയ പരാതിയില് ബദിയഡുക്ക പൊലീസ് കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരങ്ങള്: ധന്യ, ധനുഷ് (കണ്ണന്).







