കാസര്കോട്: 14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റുചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില് താമസക്കാരനായ 19കാരനാണ് അറസ്റ്റിലായത്. പെണ്കുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാള്. പ്രതിയെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്ത് വന്നിട്ടില്ല.
ക്ഷേത്ര മതില് കെട്ടിനകത്ത് പെണ്കുട്ടിയെ ഉപദ്രവിക്കാന് ശ്രമം; തൊഴിലാളി അറസ്റ്റില്
പൂനെ: ക്ഷേത്ര മതില്ക്കെട്ടിനകത്ത് വച്ച്പ്രായപൂര്ത്തിയാകാത്തപെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ച തൊഴിലാളി അറസ്റ്റില്. പൂനെ നിഗ്ഡി പ്രദേശത്താണ് സംഭവം. പെണ്കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിയായ വിശാല് സിംഗ് അറസ്റ്റിലായത്. മെട്രോ നിര്മ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാര് തൊഴിലാളിയാണ് ഇയാള്.







