തളിപ്പറമ്പ്:നിര്ത്തിയിട്ട മിനി പിക്കപ്പും ബൈക്കും കത്തിനശിച്ച നിലയില്. പൂക്കോട് സ്വദേശി പി.നിഖിലിന്റെ പിക്കപ്പും ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് (ബുധൻ)പുലര്ച്ചെ 1.20 മണിയോടെയാണ് സംഭവം. നിഖില് ഡ്രൈവറാണ്. വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടുപരിസരത്താണ് വാഹനങ്ങള് നിര്ത്തിയിടാറുള്ളത്. ഇന്നലെ രാത്രിയും പതിവ് പോലെ വാഹനങ്ങള് നിര്ത്തിയിട്ടതായിരുന്നു. ഇന്ന് പുലര്ച്ചെ ശബ്ദംകേട്ട് ഉണര്ന്ന അയല്വാസികളാണ് വാഹനം കത്തുന്ന വിവരം നിഖിലിനെ അറിയിച്ചത്. വീട്ടുകാര് ഓടിയെത്തുമ്പോഴേക്കും വാഹനം പൂര്ണമായും കത്തിനശിച്ചിരുന്നു. നിഖിലിന്റെ പരാതിയില് കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







