കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയും ബന്ധുവായ പാര്‍ട്ണറും കൂടി ദുബായ്, ദേരദുബായിയില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്നു 38 കോടി രൂപ വിലമതിക്കുന്ന ഐ ഫോണുകള്‍ തട്ടിയെടുത്തതായി പരാതി. നെല്ലിക്കുന്ന് സ്വദേശിയും ഇപ്പോള്‍ ചെര്‍ക്കള, ബാലനടുക്കയില്‍ താമസക്കാരനുമായ എന്‍ എ അബ്ദുല്‍ റൗഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിനാണ് അന്വേഷണ ചുമതല.
കോഴിക്കോട്, ചുണ്ടന്‍ക്കണ്ടിയിലെ റമീസ്, മലപ്പുറം, വളാഞ്ചേരിയിലെ യൂസഫ്, കോട്ടയം, ഈരാറ്റുപേട്ടയിലെ സജില്‍, ഫരീദ്, തിരുവനന്തപുരം കാട്ടാക്കടയിലെ നിസാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരാതിക്കാരനായ അബ്ദുല്‍ റൗഫും ബന്ധുവായ പാര്‍ട്ണറും ദേര ദുബായിയില്‍ നടത്തുന്ന മില്ലിനീയം ഗിഫ്റ്റ് ട്രേഡിംഗില്‍ നിന്നാണ് 38 കോടിയുടെ ഐഫോണുകള്‍ തട്ടിയെടുത്തത്. 2022 ഒക്ടോബര്‍ 22 മുതല്‍ 2023 ഒക്ടോബര്‍ 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നു പരാതിയിൽ പറഞ്ഞു. പെയ്ഡ് സീല്‍ വ്യാജമായി ഉണ്ടാക്കിയ ശേഷം തട്ടിയെടുത്ത ഐഫോണുകള്‍ ദുബായിയില്‍ തന്നെ വില്‍പ്പന നടത്തി വഞ്ചിക്കുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page