ഭുവനേശ്വര്: ഒഡീഷയില് ഒരു ശരീരവും രണ്ട് തലയുമുള്ള കുഞ്ഞു ജനിച്ചു. കന്ഢമാന് ജില്ലയിലാണ് അപൂര്വ്വ ജനനം. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ബെര്ഹാംപൂരിലെ എംകെ സി.ജി മെഡിക്കല് കോളേജ് ആന്റ് ഹോസ്പിറ്റലിലെ സ്പെഷ്യല് ന്യൂ ബോണ് കെയര് യൂണിറ്റില് പ്രവേശിപ്പിച്ചു. മാതാവും വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലാണ്.ഒരു ശരീരവും ഇരു തലകളുമുള്ള കുഞ്ഞിന്റെ ജനനം അപൂര്വ്വമാണെന്നു ഡോക്ടര്മാര് പറഞ്ഞു.ഈഅവസ്ഥയെ ‘ഡൈസെഫാലിസ് പാരപാഗസ് ‘എന്നാണ് അറിയപ്പെടുന്നത്. ദിവസക്കൂലി തൊഴിലാളിയാണ് കുഞ്ഞിന്റെ മാതാവ്.








