കാസര്കോട്: ബേവിഞ്ച ദേശീയ പാതയിലെ ഗതാഗത നിയന്ത്രണ തീയതിയിലും സമയത്തിലും മാറ്റം വരുത്തിയതായി പൊലീസ് അറിയിച്ചു. നാളെ (ഒക്ടോബര് 15 ) മുതൽ 18 വരെയായിരിക്കും ബേവിഞ്ച വഴിയുള്ള ഗതാഗത നിയന്ത്രണം ഉണ്ടാവുക. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം 6 മണി വരെ ഈ ദിവസങ്ങളില് (ബസ്, ഹെവി വാഹനങ്ങള് ഒഴികെ) കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് ബേവിഞ്ച-ചെങ്കള – നാലാം മൈല് വഴി – നായനാര് ഹോസ്പിറ്റല് വഴി കാസർകോട് ഭാഗത്തേയ്ക്ക് പോകണം. ചട്ടഞ്ചാല് ഭാഗത്തേക്കുള്ള വാഹനങ്ങള് നാലാം മൈല് സര്വ്വീസ് റോഡ് അണ്ടര് പാസേജ് വഴി പോകണമെന്നും അറിയിപ്പില് പറഞ്ഞു.
നിര്മ്മാണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് കൂടി ഹെവി വാഹനങ്ങളും ബസുകളും ഒരേ സമയം ഒരേ ദിശയില് നിന്നു മാത്രം കടത്തി വിടുന്ന രീതിയിലായിരിക്കും ക്രമീകരണമെന്ന് അറിയിപ്പില് പറഞ്ഞു.







