മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബ് വാർഷികം:ഫുട്ബോൾ പ്രദർശന മത്സരത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മിന്നും ജയം

മൊഗ്രാൽ: പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികാഘോഷത്തിനു മുന്നോടിയായി നടന്നഫുട്ബോൾ പ്രദർശന മത്സരത്തിൽ ഉപ്പള സ്പോർട്സ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് മൊഗ്രാൽ സ്പോർട്സ് ക്ലബ് വിജയിച്ചു.ടീമുകൾക്കുള്ള ട്രോഫിയും, ഉപഹാരങ്ങളും മെക് 7 ജില്ലാ കോഡിനേറ്റർ എം മാഹിൻ ,ഏരിയ കോഡിനേറ്റർമാരായ റിയാസ് കരീം, ടികെ ജാഫർ എന്നിവർ വിതരണം ചെയ്തു.അൻവർ അഹമ്മദ് എസ്,എം എ അബൂബക്കർ സിദ്ദീഖ്, റിയാസ് മൊഗ്രാൽ, മുബാറക്ക് അഹമ്മദ് സിദ്ദീഖ്,അഷ്റഫ് ഉപ്പള , മെക് 7 അംഗങ്ങൾ സംബന്ധിച്ചു.മെഗാ സംഗമം ഒക്ടോബർ 20,21 തീയതികളിൽ മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.മൊഗ്രാൽ, കുമ്പള,പട്ട്ള,പള്ളിക്കര, തൃക്കരിപ്പൂർ,പടന്ന, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേർ മെഗാ സംഗമത്തിൽ പങ്കെടുക്കും. സംഗമം എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, പഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽഖാദർ, അറക്കൽ ബാവ, നിയാസ് ,ഡോ: ഇസ്മായിൽ ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ പ്രമുഖർ സംബന്ധിക്കും.19ന് വൈകിട്ട് കുമ്പളയിലും, മൊഗ്രാലിലുo വിളംബര ജാഥഉണ്ടായിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page