ഒരു രാത്രി രണ്ട് മോഷണം;ബദിയഡുക്ക, എൻമകജെയിൽ വീടുകയറി മോഷണവും സ്കൂട്ടർ കവർച്ചയും; അന്തർസംസ്ഥാന കവർച്ചാ സംഘം പിടിയിൽ

കാസർകോട്: വീടിന്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും വീട്ടുസാധനങ്ങളും കവർന്ന കേസിൽ അന്തർജില്ലാ മോഷ്ടാക്കൾ ബദിയടുക്ക പൊലീസിന്റെ പിടിയിലായി. പാലക്കാട് ,ചിറ്റൂർ ,ആയിരൂർ കുളക്കൽ പറമ്പ് സ്വദേശി ആയിരൂർ ജലീൽ എന്ന ‘ഷട്ടർ ജലീൽ’ (39), പാലക്കാട് ആലത്തൂർ താലൂക്ക്, വണ്ടാഴി സ്വദേശി വിശ്വനാഥൻ (55) എന്നിവരെയാണ് കണ്ണൂരിൽ വച്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 3ന് രാത്രി 10:00 മണിക്കും സെപ്റ്റംബർ 4ന് പുലർച്ചെ 4 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ വില്ലേജിൽ ഓണിബാഗിലിൽ താമസിക്കുന്ന പരാതിക്കാരന്റെ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും മറ്റൊരു വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുമാണ് പ്രതികൾ കവർച്ച ചെയ്തത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രെകരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ്പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകൾ പൊലീസിന് ലഭിക്കുന്നത്. തുടർ അന്വേഷണത്തിൽ ഇവർ കണ്ണൂർ ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ സുനിൽ കുമാർ ടി യുടെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാർ പി.ബി, എ.എസ്.ഐ സിനീഷ് സിറിയക്, എസ്.സി.പി.ഒ ഗോകുൽ എന്നിവരടങ്ങിയ പൊലീസ് സംഘം ഒക്ടോബർ 12ന് വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവർക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page