കാസർകോട്: പൊവ്വൽ മൂഹിയുദ്ധീൻ ജമാഅത്ത് പള്ളിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് എ. ബി ഷാഫിയുടെ അധ്യക്ഷതയിൽ ജമാഅത്ത് ഖത്തീബ് ഷൗക്കത്തലി അൻവരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാത്തിഷ പൊവ്വൽ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ : എ ബി ശാഫി പൊവ്വൽ (പ്രസി),ബാത്തിഷപൊവ്വൽ (ജനറൽ സെക്ര), കെ പി ഹമീദ് (ട്രഷറർ),
അശ്റഫ് ബോസ്, മൊയ്തു ബാവാഞ്ഞി, എ കെ യൂസഫ് (വൈ: പ്രസിഡണ്ടുമാർ), ഖാദർ പാറപ്പള്ളി സഫുവാൻ കോട്ട
എംഎസ് ഷുക്കൂർ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി സഫ്വാൻ പൊവ്വൽ നന്ദി പറഞ്ഞു.







