കാസർകോട്: എസ്.ഐ.ആറിനെതിരായ പോരാട്ടം നടത്തുന്ന യു ഡി എഫ് സ്വന്തം മുഖ്യമന്ത്രിമാരോട് ആദ്യം രാജിവെച്ച് മാതൃകയാകാൻ ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വി.ഡി. സതീശൻ സർക്കാരിന്റെ ഭരണപരാജയത്തിനും സമൂഹത്തിൽ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാനുള്ള എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ ശ്രമങ്ങൾക്കുമെതിരെ ബിജെപി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പ്രതിപക്ഷത്തിന് അർഹമായ സ്ഥാനം നൽകാൻ ബിജെപി എക്കാലവും തയ്യാറായിരുന്നു.എന്നാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും മാർച്ച് നടത്തി ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും അവർ ലംഘിച്ചിരിക്കുകയാണ് – ശോഭാ സുരേന്ദ്രൻ പറഞ്ഞു.ശബരിമലയിൽ ആചാര ലംഘനം നടത്താനുള്ള ശ്രമത്തിനിടെ നിരോധനാജ്ഞ പുറപ്പെടുവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി വിജയനും അതീവ സുരക്ഷാ മേഖലകൾ ഉൾപ്പെടുന്ന രാജ്യ തലസ്ഥാനത്തെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് പരിഹാസ്യമാണ്. ബിജെപി നേതാക്കൾക്ക് ഇതിലും രൂക്ഷമായ മർദ്ദനങ്ങൾ പലപ്പോഴും പല സമരമുഖത്തും ലഭിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇരവാദം നടത്തുകയോ പൊലീസിനെതിരെ തിരിയുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.അഴിമതിക്കാരായ പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ദൗത്യമാണ് വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഡൽഹിയിലേക്കുള്ള യാത്രയിൽ കേരളത്തിന്റെ അതിർത്തിവരെ രണ്ട് വ്യത്യസ്ത സംഘങ്ങളായി സഞ്ചരിച്ച ഇടത്-വലത് മുന്നണികൾ, കേരളം വിട്ടതോടെ ഒറ്റക്കെട്ടായി ഡൽഹിയിലെത്തി മോദിവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത് സ്വന്തം അണികളോടുള്ള വഞ്ചനയാണെന്നു അവർ കൂട്ടിച്ചേർത്തു.ബിജെപ ജില്ലാ പ്രസിഡൻ്റ് അശ്വിനി എംഎൽ എ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂർ മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗങ്ങളായ വി. രവീന്ദ്രൻ, അഡ്വ. ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത , രവീശ തന്ത്രി കുണ്ടാർ, പ്രമീള സി. നായിക്, എ. വേലായുധൻ, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സീന ശശി, എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. കയ്യാർ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജ്നാനി ഷാൻബാഗ്, കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജനനി എന്നിവർ സംസാരിച്ചു.കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.







