അനധികൃത താമസം, കളമശ്ശേരിയിലെ ബലാൽസംഗം; സ്പാകളിൽ പൊലീസ് റെയ്ഡ്

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്പാകളില്‍ പൊലീസ് റെയ്ഡ് നടത്തി. രാജ്യത്തിന് പുറത്ത് നിന്നുള്ളവരെ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി ജോലിക്ക് നിര്‍ത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പരിശോധന. ഡിവൈ.എസ്.പി: ടി.പി.സുമേഷിന്റെ നിര്‍ദേശപ്രകാരം സി.ഐ. കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന . നേരത്തെ പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബംഗ്ലാദേശികളായ യുവതികളെ പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തെമ്പാടും നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് തളിപ്പറമ്പിലും പരിശോധന നടത്തിയത്. സ്പായില്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യൂവിന് എന്ന പേരില്‍ വിളിച്ചുവരുത്തി കളമശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന. സെക്‌സ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്പാ ദുരുപയോഗം ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page