മംഗ്ളൂരു: ഭര്ത്താവിനു മറ്റൊരു യുവതിയുമായുള്ള ബന്ധത്തില് മനംനൊന്ത് ഭാര്യ രണ്ട് മക്കളുമായി കനാലില് ചാടി ജീവനൊടുക്കി. ബെല്ലാരി, അല്ലിപുരത്തെ സദ്ദാം ഹുസൈന്റെ ഭാര്യ സിമ്രാന് (26), മക്കളായ മുഹമ്മദ് അയാന് (3), ആയുഷ് (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. സിമ്രാന്റെ മൃതദേഹം കണ്ടെടുത്തു. കുട്ടികളുടെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില് തുടരുന്നു. തുംഗഭദ്ര അണക്കെട്ടില് നിന്നുള്ള കനാലിലേക്കാണ് സിമ്രാന് മക്കളെയുമെടുത്ത് ചാടിയത്. മകളുടെയും കുട്ടികളുടെയും മരണത്തിന് ഭര്ത്താവ് സദ്ദാം ഹുസൈനാണ് കാരണക്കാരനെന്നു കാണിച്ച് മാതാവ് പൊലീസില് പരാതി നല്കി. മറ്റൊരു യുവതിയുമായി സിമ്രാന്റെ ഭര്ത്താവിന് വഴിവിട്ട ബന്ധം ഉണ്ടെന്നും ഇതിന്റെ പേരില് കുടുംബത്തില് നിരന്തരം പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നും പരാതിയില് പറഞ്ഞു. കാമുകിക്ക് വീടു കെട്ടിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെട്ട് സിമ്രാനെ പീഡിപ്പിച്ചിരുന്നതായും പരാതിയില് പറഞ്ഞു.








