ചെമ്മനാട്: പഞ്ചായത്ത് ലൈബ്രറി സമിതി കോളിയടുക്കത്ത് സംഘടിപ്പിച്ച സര്‍ഗോത്സവം
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനും, ആരോഗ്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ രവീന്ദ്രന്‍ പരിപാടി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം കെ.അബ്ദുല്ല, താലൂക്ക് വൈ.പ്രസിഡന്റ് രാഘവന്‍ വലിയവീട്, പി.ടി.എ. പ്രസിഡന്റ് എം.മണികണ്ഠന്‍, എന്നിവര്‍ സംസാരിച്ചു.

നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനത്തിന് അര്‍ഹത നേടിയ മാളവിക, പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്നാം റാങ്ക് നേടിയ ദേവിക ജെ.
എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. നേതൃസമിതി കണ്‍വീനര്‍ കെ. മണികണ്ഠന്‍ സ്വാഗതവും, കെ.രതീഷ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രതി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ശരീഫ് സമ്മാനദാനം നിര്‍വഹിച്ചു. എസ്‌വി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. യുപി വിഭാഗത്തില്‍ ചെമ്മനാട് വായനശാല ഒന്നാംസ്ഥാനവും, പി നാരായണന്‍ നായര്‍ വായനശാല രണ്ടാംസ്ഥാനവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇകെ നായനാര്‍ വായന ശാല ഒന്നാം സ്ഥാനവും ചെമ്മനാട് വായനശാല രണ്ടാം സ്ഥാനവും നേടി. 35 പോയിന്റ് നേടി ചെമ്മനാട് വായനശാല ഓവറോള്‍ ചാമ്പ്യന്മാരായി.







