ബി.ജെ.പി.ഓണക്കിറ്റ് വിതരണം ചെയ്തു

നാരമ്പാടി: ബിജെപി ബദിയടുക്ക മണ്ഡലം അഞ്ചാം വാർഡ് (നാരമ്പാടി) കമ്മിറ്റി അറുപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി ഉദ്ഘാടനം നിർവഹിച്ചു.ഓണം പോലുള്ള ആഘോഷ വേളകൾ മത, സാമുദായിക, രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിക്കാനുള്ള വേദികളാകണമെന്നും അവർ ആഹ്വാനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സത്യഗോപാല അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ. സുനിൽ, സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് നാരമ്പാടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം. …

ജില്ലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനം: കോട്ടിക്കുളം റെയിൽവേ മേൽപ്പാലം യാഥാർഥ്യത്തിലേക്ക്

കാസർകോട്: കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ ഡി.പി.ആറിന് അംഗീകാരം ലഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ജില്ലക്കു ള്ള കേന്ദ്ര സർക്കാരിന്റെ ഓണ സമ്മാനമാണ് മേൽപ്പാലത്തിനു ള്ള കേന്ദ്ര അനുമതി യെന്നു ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശ്വിനി അറിയിച്ചു. ഇതോടെ ഈ പ്രദേശത്തിന്റെ ദീർഘ കാലമായുള്ള മുറവിളി ക്കു പരിഹാരമാവുകയാണ്. ജനങ്ങളുടെ ഈ ആവശ്യത്തിനു വേണ്ടി ഇടപെടലുകൾ നടത്താൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നു അശ്വനി പറഞ്ഞു.ഇതിനു വേണ്ട ഇടപടലുകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി …

കുമ്പള, ഇച്ചിലങ്കോട്ടെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; 5 അങ്ക കോഴികളുമായി 5 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, ഇച്ചിലങ്കോട്ടെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. എസ്‌ഐ ഗണേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു. സ്ഥലത്ത് നിന്ന് അഞ്ചു അങ്ക കോഴികളെയും കസ്റ്റഡിയിലെടുത്തു.മൊഗ്രാല്‍പുത്തൂര്‍ എടച്ചേരി പിലടക്കത്തായ ക്ഷേത്രത്തിനു സമീപത്തെ കെ. മഹേഷ് (40), കയ്യാര്‍, ജോഡ്ക്കല്ല് ജനാര്‍ദ്ദന ക്ഷേത്രത്തിനു സമീപത്തെ പ്രകാശ് ഷെട്ടി (60), മീഞ്ച, മിയാപ്പദവ്, അഡുക്കത്ത്ഗുരി ഹൗസിലെ ഗംഗാധര മൂല്യ (63), പൈവളിഗെ നഗര്‍, മരിക്ക ഹൗസിലെ ഐത്തപ്പ (40) എന്നിവരാണ് അറസ്റ്റിലായത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ …

ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു; വിട വാങ്ങിയത് കുമ്പളയിലെ പ്രാദേശിക എംഎസ്എഫ് നേതാവ്, നാട് കണ്ണീരില്‍

കാസര്‍കോട്: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്കയിലെ അബ്ദുള്ളയുടെ മകന്‍ മുബാരിസ് (18) ആണ് ഇന്നലെ (ഞായര്‍) രാത്രി മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മുബാരിസ് കുഴഞ്ഞു വീണത്. ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. തുടര്‍ന്നാണ് മംഗ്‌ളൂരുവിലേക്ക് മാറ്റിയത്.മംഗ്‌ളൂരുവില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ മുബാരിസ് എംഎസ്എഫ് കുമ്പള മേഖലാ …

കാസർകോട് നഗരത്തിലെ വ്യാപാരി അബ്ദുല്ല സൂപ്പർ അന്തരിച്ചു

കാസർകോട് : നഗരത്തിലെ വ്യാപാരിയും സൂപ്പർ എൻ്റെർപ്രൈസസ് ഉടമയും പള്ളം ഹൈദ്രോസ് ജുമാമസ്ജ്ദ് കമ്മിറ്റി മുൻ സ്രെക്രട്ടറിയുമായിരുന്ന നെല്ലിക്കുന്ന് മുഹ് യുദ്ധീൻ ജുമാമസ്ജിദിന് സമീപനത്തെ സ്രാങ്ക് ഹൗസിലെ അബ്ദുല്ല സൂപ്പർ പള്ളം (83) അന്തരിച്ചു. ഭാര്യ : നഫീസമക്കൾ: അഷ്റഫ് , ഫിറോസ് , മിസ് രിയ, ഷഹർബാനു, മരുമക്കൾ: അബ്ദുൽ ജലീൽ ചൂരി, ജബ്ബാർ കോളിയാട്, സമീർ പട്ല, നസീമ, ഹബീബ.

ഗുരുവായൂരില്‍ റിക്കാര്‍ഡ് വിവാഹം; ചരിത്രത്തിലാദ്യമായി ഇന്നു 437 വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു 437 വിവാഹം നടന്നു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം വിവാഹം ഗുരുവായൂരില്‍ നടക്കുന്നത്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നു വിവാഹങ്ങളുടെ ബാഹുല്യം കണക്കിലെടുത്തു ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ആറു പ്രത്യേക മണ്ഡപങ്ങള്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ നാലു മണി മുതല്‍ ആറുമണ്ഡപങ്ങളിലും വിവാഹ കര്‍മ്മം ആരംഭിച്ചിരുന്നു. 2024 സെപ്റ്റംബര്‍ എട്ടിനാണ് ഇതിനു മുമ്പു ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടന്നത്. അന്നു 354 വിവാഹങ്ങള്‍ നടന്നു.വിവാഹത്തിനുള്ള ടോക്കണ്‍ …

ഉപകാരം ചെയ്തത് ഉപദ്രവമായി; വ്യാപാരിയെ കിടപ്പു മുറിയിലേയ്ക്ക് പിടിച്ചു കൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോയെടുത്ത് പണം തട്ടിയ കേസില്‍ യുവതിയും പിടിയില്‍

കാസര്‍കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതിനു കടം വാങ്ങിയ 5000 രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേയ്ക്ക് വിളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവതിയും അറസ്റ്റില്‍. കുബണൂരിലെ റിസ്‌വാന (28)യെ ആണ് കുമ്പള എസ്.ഐ എസ്.അനൂപും സംഘവും അറസ്റ്റു ചെയ്തത്. റിസ്‌വാനയുടെ ഭര്‍ത്താവ് ഹസന്‍ ആസിഫ്(33), ബന്ധുവും മൊഗ്രാല്‍ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെ ഇന്ന് (ഞായര്‍) രാവിലെ അറസ്റ്റു ചെയ്തിരുന്നു. മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത …

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗ- അയോധ്യ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രാജ്‌നാരായണ (50) എന്നയാളാണ് മരിച്ചത്.ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു ആദ്യം അസാധാരണ രീതിയില്‍ പുക ഉയരുകയായിരുന്നു. ഇതിനിടയില്‍ കാര്‍ റോഡരുകില്‍ നിര്‍ത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചുവെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല. കത്തിക്കരിഞ്ഞ നിലയിലാണ് രാജ്‌നാരായണയുടെ മൃതദേഹം കാറിനകത്ത് കാണപ്പെട്ടത്.

ഓണത്തിന് അമ്മപ്പൂക്കളമൊരുക്കി ഇരിയണ്ണി സ്‌കൂള്‍: ഓണാഘോഷം ഇരിയണ്ണി സ്‌കൂള്‍ മാതൃകയായി

കാസര്‍കോട്: ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി അമ്മപ്പൂക്കളമൊരുക്കി.സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം പൂക്കളുമായി സ്‌കൂളിലെത്തിയ അമ്മമാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു പുതുമയുള്ള അത്യാകര്‍ഷകങ്ങളായ പൂക്കളം ഒരുക്കിയത് കാണികള്‍ക്കു ആനന്ദകരമായ ദൃശ്യവിരുന്നും ഓണസദ്യയുമായി.തുടര്‍ന്ന് ഓണക്കളികള്‍, നൃത്തശില്പങ്ങള്‍, കമ്പവലി, ഊഞ്ഞാലാട്ടം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. ആഘോഷ പരിപാടികള്‍ പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ് എ ജൂലി, ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം, വിഎച്ച് എസ് ഇ പ്രിന്‍സിപ്പല്‍ പി ശുചീന്ദ്രനാഥ്, അധ്യാപകരായ …

കാസർകോട് അണങ്കൂർ മുതൽ പുതിയ ബസ്സ്റ്റാൻ്റ് വരെ വൺവേ സംവിധാനം ഏർപ്പെടുത്തണം: കല്ലട്ര മാഹിൻ എം എൽ എ

കാസർകോട് : നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അണങ്കൂർ മുതൽ പുതിയ ബസ്സ്റ്റാൻ്റ് വരെ വൺവേ സംവിധാനം ഏർപ്പെടുത്തണമെന്ന് കല്ലട്ര മാഹിൻ എം എൽ എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനും ജില്ല റോഡ് സുരക്ഷ അതോറിറ്റിയോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കാസർകോട് ജില്ലാ വികസന സമിതി യോഗത്തിലാണ് എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. അതോറിറ്റിയുടെ യോഗം അടുത്തമാസം ആദ്യം വിളിച്ചു ചേർക്കുന്നതിനും ജില്ലാകളക്ടർ നിർദ്ദേശം നൽകി.കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര …

കാരുണ്യത്തിന്റെ ഓണപ്പൂവിളിയുമായി നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് ഓണക്കിറ്റ് വിതരണം ചെയ്തു

നീലേശ്വരം:കാരുണ്യത്തിന്റെ ഓണപ്പൂവിളിയുമായി നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് ഓണക്കിറ്റ് വിതരണം ചെയ്തു . മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മീര സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ. എം. ശ്രീജഅധ്യക്ഷത വഹിച്ചു. ശ്രീമതി ജസിത കൃഷ്ണകുമാർ ,കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, പി.നളിനി,ഗീതറാവു കൗൺസിലർമാരായ പി. ശ്രീജ, ഒ. കെ. സതി, പി. വി. ജാനു, രാജം, പ്രസംഗിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു …

പാലക്കാട്  ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ തീരുമാനം പുനഃപരി ശോധിക്കണം:കല്ലട്ര മാഹിൻ എം.എൽ.എ

കാസർകോട്: റെയിൽവേ പാലക്കാട്  ഡിവിഷനിൽപെട്ട മംഗലാപുരം സെൻട്രൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെതീരുമാനം പുനഃപരിശോധിക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരളത്തിന്റെ താൽപര്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി മംഗലാപുരം സെൻട്രൽ  സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കരുതെന്ന്അദ്ദേഹം പറഞ്ഞു.പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് ഭാവി വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും, കേന്ദ്ര റെയിൽവേ മന്ത്രാലയ ത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സതേൺ റെയിൽവേ യുടെ ഭാഗമായുള്ള ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള …

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; ശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ആഗസ്റ്റ് 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്കു സാധ്യത ഉള്ളതായി അറിയിപ്പില്‍ പറഞ്ഞു.23, 24, 25 തീയ്യതികളില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്നു(ഞായർ ) യെല്ലോ അലര്‍ട്ടാണ്. നാളെ കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലും 25ന് …

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഓണാഘോഷവും യാത്രയയപ്പും എം എൽ എ മാർക്ക് സ്വീകരണവും നടത്തി

കാസർകോട് :കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓണാഘോഷവും യാത്രയയപ്പും എം എൽ എ മാർക്ക് സ്വീകരണവും നടത്തി. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എ കെ എം അഷ്‌റഫ്എം എൽ എ ഉൽഘടനം ചെയ്‌തു. എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അധ്യക്ഷ വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സി പി സി ഐ .ടി വിഭാഗം മാനേജർ സി.എസ് .കൃഷ്ണകുമാർ ബല്ലാളിനെ ആദരിച്ചു.എം എൽ എ മാരായ കല്ലട്ര മാഹിൻ ഹാജി,എ …

ന്യൂയോർക്ക് കാപിറ്റോൾ മന്ദിരം തകർക്കാൻ ഭീകരവാദ പദ്ധതി: യുവതി അറസ്റ്റിൽ

പി പി ചെറിയാൻ അൽബനി:ന്യൂയോർക്ക് സ്റ്റേറ്റ് കാപിറ്റോൾ മന്ദിരത്തിൽ സ്ഫോടനം നടത്തി ജനപ്രതിനിധികളെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മുസ്ലീം മതപരിവർത്തനം നടത്തിയ യുവതി അറസ്റ്റിലായി.  അൽബനി സ്വദേശിനിയായ ജെസീക്ക ബോവി (35) ആണ് ഫെഡറൽ ഏജൻസികളുടെ പിടിയിലായത്. സെനറ്റർമാരുടെ യോഗം നടക്കുമ്പോൾ കാപിറ്റോൾ മന്ദിരത്തിൽ ബോംബ് സ്ഫോടനം നടത്തി പരമാവധി ആളുകളെ കൊലപ്പെടുത്തുക,  ഫുഡ് ഡെലിവറി ജീവനക്കാരെപ്പോലെ വേഷംമാറി എത്തി ബോംബ് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയ്ക്ക് ഔദ്യോഗികമായി കൂറുമാറ്റം പ്രഖ്യാപിച്ച ഇവർ, …

തിരൂരിനും നെയ്യാറ്റിന്‍ കരയ്ക്കും പിന്നാലെ മൂവാറ്റുപുഴയും; ജില്ലകളുടെ വിഭജന സൂചനയുമായി മുഖ്യമന്ത്രി

ഇടുക്കി: മൂവാറ്റു പുഴയെന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി മൂവാറ്റു പുഴയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച സൂചന നല്‍കിയത്.ജില്ലാ രൂപീകരണത്തെ കുറിച്ച് പഠിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ ഉടന്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമായതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ സംസ്ഥാനത്തുണ്ടായിട്ടില്ല.

യു.എസ്. മേയർ സമിതിയിൽ  ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയർ രാജ് സൽവാന് ‘വൈസ് ചെയർ ഫോർ പാർക്ക്സ് ആയി നിയമനം

പി പി ചെറിയാൻ വാഷിങ്ടൺ : യു.എസ്. കോൺഫറൻസ് ഓഫ് മേയേഴ്സിന്റെ ടൂറിസം, ആർട്സ്, പാർക്ക്സ്, എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് കമ്മിറ്റിയുടെ ‘വൈസ് ചെയർ ഫോർ പാർക്ക്സ്’ ആയി ഫ്രീമോണ്ട് മേയർ രാജ് സൽവാനെ നിയമിച്ചു. മറ്റ് നഗരങ്ങളിലെ നല്ല മാതൃകകൾ പഠിക്കാനും, പുതിയ പങ്കാളിത്തങ്ങളും ഫണ്ടുകളും കണ്ടെത്തി ഫ്രീമോണ്ടിന്റെ വികസനത്തിന് ഉപയോഗിക്കാനും പുതിയ ചുമതല സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രീമോണ്ടിനെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ചൊരു കേന്ദ്രമാക്കി മാറ്റാനും അദ്ദേഹം ലക്ഷ്യമിടുന്നു. 2024 ഡിസംബറിലാണ് രാജ് …

75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾ തടഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

പി പി ചെറിയാൻന്യൂയോർക്ക് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഫെഡറൽ കുടിയേറ്റ നിയമത്തിന് എതിരാണെന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ജീനെറ്റ് എ. വർഗാസ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് പൊതുസഹായം ആവശ്യമായി വന്നേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസകൾ തടഞ്ഞത്. ഈ വിലക്ക് നിയമവിരുദ്ധവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള വിസ നിഷേധിക്കലുകൾ കോടതി അസാധുവാക്കുകയും,ഇതിനു ബാധകരായ കുടുംബങ്ങൾക്കും …