അമ്പലത്തറയില്‍ സര്‍ക്കാര്‍ സ്ഥലത്തു നിന്ന് ലക്ഷങ്ങളുടെ ചെങ്കല്ല് മുറി; വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തി

കാസര്‍കോട്: സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തു നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെങ്കല്ല് മുറിച്ചു കടത്തിയതായി കണ്ടെത്തി. കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്പി വികെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് ഇന്ന് (വ്യാഴം) ഉച്ചയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അമ്പലത്തറ വില്ലേജിലെ പൊതു സ്ഥലത്ത് നിന്നും ഒരു സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള പറമ്പില്‍ നിന്നുമാണ് ചെങ്കല്ലുകള്‍ മുറിച്ചു കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ ശ്രീദാസന്‍, എഎസ്‌ഐ മാരായ ജയചന്ദ്രന്‍, രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിഎം പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍ രാഹുല്‍, വിജേഷ് എന്നിവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page