മാസപ്പടികേസ്: അപ്പീലിനു അനുമതിയില്ല; ഹൈക്കോടതിയില്‍ പിണറായിക്ക് കനത്ത തിരിച്ചടി

കൊച്ചി: മാസപ്പടി, ഹവാല സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജസ്റ്റര്‍ ചെയ്യാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ പോകാനുള്ള ഹർജി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനു അനുമതി നല്‍കണമെന്ന അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അപ്പീലിനു അനുമതി നല്‍കരുതെന്നായിരുന്നു ഇ ഡിയുടെ നിലപാട്. ഇതു പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page