നരേന്ദ്രമോദി സ്ത്രീസമൂഹത്തിന്റെ അന്തസ്സുയർത്തിയ ഭരണാധികാരി: ശോഭ സുരേന്ദ്രൻ

വെള്ളരിക്കുണ്ട്: സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ കോടിക്കണക്കിന് ശൗചാലയങ്ങളും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീടുകളും നിർമിച്ചുനൽകി സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കിയ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു.ബിജെപി മഹിളാ മോർച്ച കാസർകോട് ജില്ലാ സമിതി യുടെയും വെള്ളരിക്കുണ്ട് മണ്ഡലം സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഹരിതകർമ്മസേനാംഗങ്ങളെയും ബിജെപിയുടെ മുതിർന്ന നേതാക്കളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പെൺകുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, ബിജെപി ജില്ലാ സെക്രട്ടറി എൻ. മധു, എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. പ്രേമലത, അനിത നായിക്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അനുശ്രീ, ജില്ലാ സെക്രട്ടറി മമത സാഗർ, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ആശ, ബിജെപി ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ തുംഗ, ബളാൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് ജോളി ബേബി, സെക്രട്ടറി ഷൈനി പ്രസംഗിച്ചു.ഹരിതകർമ്മസേന കൺസോർഷ്യത്തിലെ മുഴുവൻ അംഗങ്ങളെയും ബിജെപിയുടെ മുതിർന്ന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page