കാസര്കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലില് സ്കൂട്ടറില് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന് മരിച്ചു. കാസര്കോട്, വിദ്യാനഗര്, ചാല സ്വദേശി സഫ് വാന് ഹുദവി (24) യാണ് മരിച്ചത്. മംഗ്ളൂരു ആശുപത്രിയില് ഇന്ന് (വ്യാഴം) രാവിലെയാണ് അന്ത്യം സംഭവിച്ചത്. കാസര്കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ അതിഞ്ഞാലില് ഞായറാഴ്ച (ഒക്ടോബര് 11)യാണ് അപകടം ഉണ്ടായത്. സ്കൂട്ടറില് ബല്ലാകടപ്പുറത്തേക്ക് പോവുകയായിരുന്നു സഫ് വാന്. അതിഞ്ഞാലിലെത്തിയപ്പോള് എതിര് ഭാഗത്ത് നിന്നു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. ബല്ലാകടപ്പുറം വലിയ പള്ളിയിലെ ഉസ്താദ് ആയിരുന്നു സഫ് വാൻ .







