ബൈക്കില്‍ കടത്തിയ എംഡിഎംഎ യുമായി അഡൂര്‍, പള്ളങ്കോട് സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി അഡൂര്‍ സ്വദേശി അറസ്റ്റില്‍. പള്ളങ്കോട്, മീത്തലെ വീട്ടില്‍ എംഎ മുഹമ്മദ് ഷബാദി(30)നെയാണ് പയ്യന്നൂര്‍ എസ്‌ഐ കെ. സുഹൈലും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (വെള്ളി) പുലര്‍ച്ചെ ഒന്നര മണിയോടെ കരിവെള്ളൂര്‍, വെള്ളൂര്‍, പുതിയങ്കാവില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് 4.55 ഗ്രാം എംഡിഎംഎയും കടത്താനുപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
പുതിയങ്കാവ് ദേശീയപാത സര്‍വ്വീസ് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് പയ്യന്നൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനു അകത്ത് സിപ് ലോക്ക് കവറിനകത്ത് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page