ജില്ല പരിസ്ഥിതി സമിതി നെൽ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു

കാസർകോട്:.ജില്ലാ പരിസ്ഥിതി സമിതിയുടെ കീഴിൽ നെൽ കർഷക കൂട്ടായ്മ രൂപീകരിച്ചു . സമിതി പ്രസിഡണ്ട് ടിവി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു ജിജു പടന്നക്കാട് സ്വാഗതം പറഞ്ഞു .പി സുശാന്ത് കൂട്ടായ്മയുടെ ലക്ഷ്യവും പ്രവർത്തനങ്ങളും വിശദീകരിച്ചു. നെൽവയലുകളും തരിശുഭൂമികളും സംരക്ഷിച്ച് കർഷക കൂട്ടായ്മയിൽ കൃഷികൾ ആരംഭിക്കുക, സഹകരണ സംഘങ്ങൾ രൂപീകരിച്ച് വിപണി ഉറപ്പുവരുത്തുക, കാർഷിക രംഗത്തിന് ആവശ്യമായ തൊഴിൽ സേനകൾ രൂപീകരിച്ച് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക, കർഷകരെ സമൂഹത്തിൻറെ മുൻനിരയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് …

സമൂഹത്തെ വിഭജിക്കാൻ ഉത്സവാഘോഷങ്ങളെ ഉപയോഗിക്കുന്നു: വി.കെ. സജീവൻ

ബദിയഡുക്ക: ഓണം പോലെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്ന ദേശീയ ഉത്സവങ്ങളെ വർഗീയമായി ചിത്രീകരിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ചില വർഗീയ ശക്തികളുടെ ശ്രമം അപകടകരമാണെന്ന് ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയും ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ബദിയടുക്കയിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1937ലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വന്ദേമാതരത്തെ വിഭജിച്ചതിന് കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഭാരതം വിഭജിക്കപ്പെട്ടതെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. സമാനമായ …

മത്സ്യത്തൊഴിലാളി ആശ്വാസ സമ്പാദ്യ പദ്ധതി വിഹിതം ഉടൻ വിതരണം ചെയ്യണം : ബിജെപി

കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസങ്ങളിൽ നൽകേണ്ട ആശ്വാസ സമ്പാദ്യ പദ്ധതി യിലെവിതരണം ചെയ്യാനുളള രണ്ടു വിഹിതങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നു ബിജെപി കുമ്പളമണ്ഡലം പ്രസിഡണ്ട് ബി വിക്രംപൈ ആവശ്യപ്പെട്ടു. സമ്പാദ്യ പദ്ധതിയിലെ ഒരു വിഹിതം മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വിഹിതം ബാക്കി നൽകാനുണ്ട്. മത്സ്യത്തൊഴിലാളികളുടെ വിഹിതമായി 1500 രൂപയും, കേന്ദ്ര ഗവൺമെന്റിന്റെ വിഹിതമായി1500 രൂപയും, കേരള സർക്കാരിന്റെ വിഹിതമായി 1500 രൂപയും ചേർന്നതാണ് ഈ പദ്ധതി. എന്നാൽ മത്സ്യത്തൊഴിലാളികൾ …

മുളിയാര്‍ കൂട്ടായ്മ: യുഎഇ സ്‌കൊളാസ്റ്റിക് അവാര്‍ഡ്-2026 വിതരണം ചെയ്തു

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉന്നതവിജയം ലഭിച്ചവരെയും കൂട്ടായ്മ മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എൽ സി യില്‍ വിജയം നേടിയവരെയും മുളിയാർ കൂട്ടായ്മ ആദരിച്ചു. കാർത്തിക കെ കുഞ്ഞിക്കണ്ണൻ ഒന്നാം സ്ഥാനവും , ദേവിക രണ്ടാം സ്ഥാനവും ആരഭി മുന്നാം സ്ഥാനവും നേടിസ്‌കോളാസ്റ്റിക് അവാര്‍ഡിന് അര്‍ഹരായി. പ്രശസ്തി പത്രവും, ക്യാഷ് അവാര്‍ഡും അടങ്ങിയ പുരസ്‌കാരങ്ങള്‍സമ്മാനിച്ചു. പഞ്ചായത്ത് പരിതിയില്‍ 95% ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മറ്റു 7 കുട്ടികളെ മൊമെന്റോ …

കനത്ത മഴയിൽ പന്തൽ തകർന്ന് രണ്ട് ഏക്കറിലെ പച്ചക്കറി കൃഷി നശിച്ചു

കരിന്തളം: കനത്ത മഴയിൽ പച്ചക്കറി കൃഷിക്കായി ഒരുക്കിയ പന്തൽ തകർന്നതോടെ രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കരിന്തളത്തെ എ.ആർ. മോഹനൻ–എം.വി. ശ്യാമള ദമ്പതികൾ നടത്തിയിരുന്ന പച്ചക്കറി കൃഷിയാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ നശിച്ചത്.കരിന്തളം ദേവസ്വത്തിന്റെ രണ്ട് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ദമ്പതികൾ കൃഷി നടത്തിവന്നിരുന്നത്. നരമ്പൻ, കക്കിരി, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് 1പ്രധാനമായും കൃഷി ചെയ്തിരുന്നത്. ഇതേ പന്തലിന് കീഴിൽ വ്യാപകമായി ചേനയും കൃഷി ചെയ്തിരുന്നു. പന്തൽ തകർന്നതോടെ ചേനക്കൃഷിക്കും വലിയ നാശനഷ്ടമുണ്ടായി.ഓണവിപണി ലക്ഷ്യമിട്ടാണ് …

ഓണം വാരാഘോഷം: പുതിയ ബസ്സ്റ്റാന്റില്‍ മെഗാ പൂക്കളം തീര്‍ത്തു; ജില്ലാ കളക്ടര്‍ ഭദ്രദീപം തെളിയിച്ചു

കാസര്‍കോട്: ഓണം വാരാഘോഷം ജില്ലയില്‍ ആരംഭിച്ചു. വാരാഘോഷത്തിന് മുന്നോടിയായി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ മെഗാ പൂക്കളത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദീപം തെളിയിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് മെഗാ പൂക്കളം ഒരുക്കിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് കാസര്‍കോട് ഓണം വാരാഘോഷം നടത്തുന്നത്. മെഗാ പൂക്കളം ഉദ്ഘാടന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, മുനിസിപ്പല്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി …

ഡോ.എ.സുബ്ബറാവു സ്മാരക സാംസ്കാരിക അവാർഡ് നാരായണൻ പേരിയക്ക്

കാസര്‍കോട്: ഡോ.എ.സുബ്ബറാവു സ്മാരക സാംസ്‌ക്കാരിക പുരസ്‌ക്കാരത്തിന് പ്രശസ്ത സാംസ്‌കാരിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ നാരായണന്‍ പേരിയയെ തെരഞ്ഞെടുത്തു.പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഡോ.എ.സുബ്ബറാവുവിന്റെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയതാണ്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 3ന് കാസര്‍കോട് വച്ച് നടക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. പ്രശസ്ത കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണന്‍, മുന്‍ മന്ത്രി ഇ. …

ഭൂതകാല ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അയവിറക്കി നാട്ടുപയമ

കാസര്‍കോട്: ചക്കക്കുരുവും വെള്ളത്തിട്ട മാങ്ങയും വെള്ളരിക്ക ഓലനുംതകര വറവും ചക്കരച്ചോറും കൂട്ടി ഓണമുണ്ട കാലവും, തേങ്ങ പുണ്ണാക്ക് നനച്ച് ഉപ്പും കൂട്ടി വിശപ്പടക്കിയ കാലവും അനുസ്മരിച്ച് ബാരയിലെ മുതിര്‍ന്ന പൗരന്‍മാര്‍. മൈത്രി വായനശാല, പീപ്പിള്‍സ് മാങ്ങാട്, ഹെല്‍ത്ത് ലൈന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണ നിലാവ് പരിപാടിയിലെ നാട്ടു പയമയെന്ന ആശയ സംവാദ പരിപാടിയിലാണ് മുതിര്‍ന്ന പൗരന്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.ഓണം, ഉത്രാടം, പത്താമുദയം, സംക്രാന്തി, നിറ, പുത്തരി, പൊലിയന്ദ്രം, എതിര്‍പ്പ്, കാലിച്ചാനൂട്ട്, ചത്തോറ്, വിഷു തുടങ്ങിയ ആചാര …

ഐ.എസ്.എം ആദർശ സമ്മേളനം നടത്തി

കാസർകോട് : “പ്രവാചക സ്നേഹം – പ്രമാണമാണ് പ്രധാനം” എന്ന പ്രമേയത്തിൽ ഐ എസ് എംആദർശ സമ്മേളനം സംഘടിപ്പിച്ചു.പ്രവാചകൻ മുഹമ്മദ് നബി (സ)യോടുള്ള യഥാർത്ഥ സ്നേഹം അദ്ദേഹത്തിന്റെ ജീവിത മാതൃകയും പ്രബോധനങ്ങളും പിന്തുടരുന്നതിലൂടെയാണ് പ്രകടമാകേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഖുർആനും പ്രാമാണികമായ സുന്നത്തും വിശ്വാസത്തിന്റെയും ആരാധനയുടെയും ജീവിതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.പ്രവാചക സ്നേഹത്തിന്റെ പേരിൽ പ്രമാണങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ, പ്രാമാണികമായ അറിവിന്റെ അടിസ്ഥാനത്തിൽ സമൂഹം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.കേരള …

ഓണം ആഘോഷിക്കാം

അത്തം പത്തോണം- പത്ത് ഓണാഘോഷങ്ങള്‍ ഉണ്ട് എന്നല്ല മനസ്സിലാക്കേണ്ടത്, അത്തം നാള്‍ കഴിഞ്ഞ് പത്താം നാള്‍ ആണ് തിരുവോണം എന്നാണ്. (പത്ത് ഇല്ലെങ്കിലും ഒന്നിലധികം ഓണാഘാഷങ്ങളുണ്ട് നമ്മുടെ രാജ്യത്ത്, വിവിധ ഭാഗങ്ങളില്‍). ഓണം വരാനൊരു മൂലം വേണം എന്നൊരു പ്രയോഗമുണ്ട്. തിരുവോണത്തിന് മുമ്പുള്ള ഒരു നക്ഷത്രമാണല്ലോ മൂലം-മൂലം, പൂരാടം, ഉത്രാടം, തിരുവോണം- എന്നിങ്ങനെ. അത്തം നാള്‍ തുടങ്ങി തിരുവോണം നാള്‍ വരെ പത്തു ദിവസം വീട്ടുമുറ്റത്ത് ചാണകവെള്ളം തെളിച്ച് ശുദ്ധീകരിച്ച ശേഷം പൂക്കളമൊരുക്കേണ്ടതാണ് എന്നാണ് അത്തം പത്തോണം …

ആവേ മരിയയും ചെകുത്താനും

ജേക്കബ് ജോൺ കുമരകം അഞ്ച് ജയിലിൽ ഒരു ചാപ്പൽ ഉണ്ട്. അവിടെ എല്ലാ മാസത്തിലും ജയിൽ മിനിസ്ട്രി യുടെ ആളുകൾ വന്നു പ്രാർഥന നടത്തും . വര്ഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്ന, ജയിൽ അധികൃതരുടെയും സഹ തടവുകാരുടെയും ” നല്ല നടപ്പ് ” സർട്ടിഫിക്കറ്റ് കിട്ടിയ ചില “കൊള്ളാവുന്ന ” തടവുകാർ ആണ് ഈ പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നത് . ടോണി ആ മാസത്തിലെ പ്രാർഥന യോഗത്തിൽ സംബന്ധിച്ചു . അവിടെ വന്ന വർഷിപ് …

400 മീറ്റർ ഓട്ട മത്സരത്തിൽ ചൈനീസ് റോബോട്ട് പുതിയ ലോക റെക്കോർഡ് തകർത്തു

പി പി ചെറിയാൻ ബീജിംഗ് :ചൈനയിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് മത്സരത്തിൽ ടിയാൻഗോങ് അൾട്രാ (ബീജിംഗ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ) സെന്റർ വികസിപ്പിച്ച   ചൈനീസ് നിർമ്മിത ‘ടിയാൻഗോങ് അൾട്രാ’ റോബോട്ട് 400 മീറ്റർ ഓട്ടം 38.16 സെക്കൻഡിൽ പൂർത്തിയാക്കി മനുഷ്യന്റെ ലോക റെക്കോർഡ് തകർത്തു. ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് വെയ്ഡ് വാൻ നീക്കെർക്ക് 2016-ലെ റിയോ ഒളിമ്പിക്സിൽ സ്ഥാപിച്ച 43.03 സെക്കൻഡ് എന്ന റെക്കോർഡാണ് ഈ റോബോട്ട് മറികടന്നത്. ‘ലൈറ്റ്നിങ്’ എന്ന റോബോട്ട് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ …

അമേരിക്കയിലെ ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ബലിക്കൽപുര -പതിനെട്ടു പടി സമർപ്പണം ചെയ്തു

പി പി ചെറിയാൻ ഡാലസ് ; ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും  (ബേസ്‌മെന്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് സമർപ്പണം ചെയ്തത്. ക്ഷേത്ര വാസ്തുവിദ്വാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ  നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കൽപുര …

ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂട്; പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾ തീപിടിച്ചു നശിച്ചു

പി പി ചെറിയാൻ ഗ്രാന്റ് പ്രെയറി: ടെക്സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെതുടർന്ന് ഒരു വാണിജ്യ മേഖലയിൽ നിർത്തിയിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45ഓടെയാണ് സംഭവം. ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിൻവശത്തെ പാർക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്തു. കാര്‍ക്കള, വേണൂരിലെ ജമാലുദ്ദീ (29)നെയാണ് അറസ്റ്റു ചെയ്തത്. മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് ജമാലുദ്ദീൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. പീഡനം പതിവായതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുമ്പള,ബംബ്രാണ സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ട് പോയി; ചൗക്കിയിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്തു, രണ്ടു പേര്‍ കാസര്‍കോട്ട് പൊലീസ് പിടിയില്‍

കാസര്‍കോട്: കുമ്പള, ബംബ്രാണ സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം കൊള്ളയടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് പൊലീസ് അക്രമികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ (ഞായര്‍) വൈകുന്നേരം അഞ്ചു മണിക്ക് മൊഗ്രാല്‍ വില്ലേജിലെ ഉജിര്‍ക്കരയിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള, ബംബ്രാണ, നമ്പിടി ഹൗസിലെ ഹസൈനാര്‍ (22), സുഹൃത്ത് അഹമ്മദ് അജിലാല്‍ (20) എന്നിവരാണ് അക്രമത്തിന് ഇരയായത്. തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച് ഇവർ നൽകിയ പരാതിയിൽ കാസര്‍കോട് …

മൂലക്കണ്ടം ഷാവേസ് ക്ലബ്ബ് നല്ലോണം ആഘോഷം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മാവുങ്കാൽ : മൂലക്കണ്ടം ഷാവേസ് സാസ്‌കാരിക സമിതിയുടെയും ഡി.വൈ.എഫ്.ഐ മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ  നല്ലോണം ’26 സംഘടിപ്പിച്ചു. പരിപാടി ഗോവിന്ദൻ  പള്ളിക്കാപ്പിൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്രോസ് കൺട്രി മത്സരങ്ങൾ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി.പി . പ്രമോദ് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു,.ക്രോസ് കൺട്രി മത്സരത്തിൽ യു.ജി. വിശാഖ് , …

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു

കാസര്‍കോട്‌ : നെല്ലിക്കുന്ന്‌ കസബ കടപ്പുറത്തെ രോഗികളും നിര്‍ധനരുമായ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ഓണക്കിറ്റും, ഓണപ്പുടവയും സമ്മാനിച്ചു . ക്ലബ് പ്രസിഡണ്ട്‌ ഷാഫി നാലപ്പാട്‌ ഓണക്കിറ്റും, എന്‍.എ ചാരിറ്റബിള്‍ ഡയറക്‌ടര്‍ ഹസീന ഓണപ്പുടവയും സമ്മാനിച്ചു. ജി.നാരായണന്‍, അർ. മുകുന്ദൻ , ഷാഫി എ.നെല്ലിക്കുന്ന്‌, നഗരസഭാ കൗണ്‍സിലര്‍ രഞ്ജീഷ പ്രസംഗിച്ചു.