തിരുവനന്തപുരം: മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന് മുഖ്യമന്ത്രി പിണറായി
വിജയനും മുന്മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയില് ഹര്ജി നല്കി.
വിജിലന്സ് രജിസ്റ്റര് ചെയ്ത എഫ് ഐ ആര് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജി നല്കിയത്. ഹര്ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല.
മാസപ്പടി -ഹവാല കേസുകളില് പിണറായി വിജയന് ഉള്പ്പെടെയുള്ള മൂന്നു പ്രതികള്ക്കും ഇന്നലെ ഹൈക്കോടതിയില് തിരിച്ചടി നേരിട്ടിരുന്നു.
ഇ ഡി നല്കിയ കത്തു പ്രകാരം അഴിമതി തടയല് നിയമപ്രകാരം കേസെടുക്കാന് നിര്ദ്ദേശിച്ച സിംഗിള് ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീല് നല്കാന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയനും മുഹമ്മദ് റിയാസും ടി വീണയും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല് ഡിവിഷന് ബെഞ്ച് ഹര്ജിയിലെ ആവശ്യങ്ങള് തള്ളിയിരുന്നു. ഇതിനെ തുടര്ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.







