മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ പതാക ഉയര്‍ത്തി; സി പി എം വിപുലീകൃത ജില്ലാ കമ്മറ്റിക്ക് തുടക്കമായി

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയുടെയും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ വരെ ഉണ്ടായ വോട്ടു ചോര്‍ച്ചയുടെയും പശ്ചാത്തലത്തിലുള്ള സി പി എം വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ആരംഭിച്ചു.
മുന്‍ എം പിയും മുന്‍ കേന്ദ്ര കമ്മറ്റി അംഗവുമായ പി.കരുണാകന്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസത്തെ യോഗത്തിനു തുടക്കമായത്. പി. ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ പോളിറ്റ് ബ്യൂറോ അംഗം എ .വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെ ഭരണഘടനാ ലംഘനം നടത്തുന്നതായി
എ .വിജയരാഘവന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത നിരപേക്ഷത വേണ്ടായെന്നാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇന്ത്യയില്‍ നിന്നു കോടികളുടെ നിക്ഷേപം പിന്‍ വലിക്കപ്പെടുന്നു. ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബഹുജന രോഷം ശക്തമായി കൊണ്ടിരിക്കുന്നു. പ്രതിരോധത്തിന്റെ കരുത്തു ചോര്‍ന്നു പോയിട്ടില്ല. അവധിയില്ലാതെ സമരം നടത്തുന്നത് ഇടതു പക്ഷം മാത്രം. അവധിയെടുത്തവരുടെ പേര് ഞാന്‍ പറയുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി എം എ കരീം സ്വാഗതം പറഞ്ഞു. ടി എം തോമസ് ഐസക്, പി.രാജീവ്. എം.വി.ജയരാജന്‍, പി.ജയരാജന്‍,
പി.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കരട് റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ അവതരിപ്പിക്കും. 112 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page