കാസര്കോട്: മകന്റെ വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയില് ഹാജരായി പുറത്തിറങ്ങിയ പിതാവിനെ ചീത്ത വിളിക്കുകയും കൈ പിടിച്ചു തിരിച്ചതായും പരാതി. ചെര്ക്കള, ബേവിഞ്ച, മയങ്കര ആനിത്താടി ഹൗസിലെ കെ. കുഞ്ഞിരാമ(63)ന്റെ പരാതിയില് കാസര്കോട് ടൗണ് പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മകന്റെ വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയില് ഹാജരായി പുറത്തിറങ്ങി സമീപത്തെ ഹോട്ടലിലേയ്ക്ക് ചായ കുടിക്കാന് പോവുകയായിരുന്നു. ഈ സമയത്ത് ഒരാള് എത്തി അസഭ്യം പറയുകയും വലതു കൈ പിടിച്ചു തിരിക്കുകയായിരുന്നുവെന്നും മകന്റെ വിവാഹ മോചന കേസിനു കോടതിയില് ഹാജരാകുന്ന വിരോധമാണ് അക്രമത്തിനു കാരണമെന്നും പരാതിയില് പറഞ്ഞു.







