കാസർകോട്: കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ തളങ്കര, കടവത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന പ്രാഥമിക സംശയത്തിനെ തുടർന്ന് സ്ഥലത്ത് പൊലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. കർണാടക, ദാവണഗരെ സ്വദേശി നജീം ആണ് മരിച്ചതെന്നു സംശയിക്കുന്നു. ഒരു മാസം മുമ്പാണ് ഇയാളും മറ്റു രണ്ടു പേരും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിൽ താമസം തുടങ്ങിയത്.
ഇന്ന് (വ്യാഴം) വൈകുന്നേരം മുറിക്കകത്തു നിന്നു ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് പുറത്തു നിന്നു പൂട്ടിട്ട് പൂട്ടിയ മുറിയിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി മുറിക്ക് കാവൽ ഏർപ്പെടുത്തുകയായിരുന്നു. മരിച്ചയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







