തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍

കാസര്‍കോട്: തളങ്കര, കടവത്തെ ഒരു കടയുടെ മുകളിലെ മുറിയില്‍ യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതോടെ കൊലപാതകമാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു. ഈ നിലയ്ക്കാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നതും.
ഇന്നലെ (വ്യാഴം) മൂന്നു മണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറിയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത്. പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു മുറി. ഒക്ടോബര്‍ അഞ്ചിനു കര്‍ണ്ണാടക, ദാവണഗരെ സ്വദേശികളാണെന്നു പറയുന്ന നാലംഗസംഘമാണ് കെട്ടിടത്തില്‍ മുറിയെടുത്തത്. നജീം എന്ന ആളുടെ പേരിലാണ് മുറിയെടുത്തത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് മുറിയില്‍ കാണപ്പെട്ടതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ ബാഗും തൂക്കി പോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ കണ്ടെത്തി. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ മരണപ്പെട്ട ആളെ തിരിച്ചറിയാല്‍ കഴിയുകയുള്ളൂവെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page